കോഴിക്കോട്: പാര്ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര, കോഴിക്കോട് മണ്ഡലങ്ങളില് വര്ഗീയ പ്രചരണം നടത്തുന്നതില് നിന്ന് സിപിഐഎം പിന്മാറണമെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി. വടകരയില് ഭൂരിപക്ഷ വര്ഗീയതയും കോഴിക്കോട്ട് ന്യൂനപക്ഷ വര്ഗീയതയും ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് സിപിഐഎം ശ്രമിച്ചതെന്നും കമ്മറ്റി കുറ്റപ്പെടുത്തി.
രാഷ്ട്രീയ ലാഭത്തിനായി സമൂഹത്തില് വിഭാഗീയത വളര്ത്തുന്ന ആര്എസ്എസ് ശൈലി സിപിഐഎം സ്വീകരിക്കുന്നത്. അപകടകരമാണ്. ഇത് അവസാനിപ്പിക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
കോഴിക്കോട്ട് എംകെ രാഘവനും വടകരയില് ഷാഫി പറമ്പിലും ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില് വിജയിക്കുമെന്നും തിരുവമ്പാടിയില് രാഹുല് ഗാന്ധിക്ക് അരലക്ഷത്തിലധികം വോട്ട് ഭൂരിപക്ഷം ലഭിക്കുമെന്നും യോഗം വിലയിരുത്തി.
ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ കെ ബാവ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എംഎ റസാഖ് അദ്ധ്യക്ഷനായി. എം കെ മുനീര് എംഎല്എ, സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിന് ഹാജി, ടി ടി ഇസ്മായില്, സൂപ്പി നരിക്കാട്ടേരി, ഉമ്മര് പാണ്ടികശാല, സി പി ചെറിയ മുഹമ്മദ്, പാറക്കല് അബ്ദുള്ള, ഷാഫി ചാലിയം, യു സി രാമന്, സി കെ സുബൈര് എന്നിവര് സംസാരിച്ചു.