ആലുവ ഗുണ്ടാ ആക്രമണം; രണ്ടു പേർ കൂടി പിടിയിൽ, ആയുധങ്ങളും കണ്ടെത്തി

ആക്രമണം വളരെ ആസൂത്രിതമായാണ് നടത്തിയത്. ജില്ലയ്ക്ക് പുറത്തു നിന്നാണ് അക്രമികള് എത്തിയത്

dot image

കൊച്ചി: ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണ കേസിൽ രണ്ട് പേര് കൂടി പിടിയിൽ. മുബാറക്, സിറാജ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇതോടെ കേസില് പിടിയിലായവരുടെ എണ്ണം അഞ്ചായി.

കുറ്റകൃത്യത്തില് നേരിട്ട് പങ്കുള്ള ഫൈസല് ബാബു, സിറാജ്, സനീര് എന്നിവരെ ഇന്ന് വൈകിട്ടോടെയാണ് പൊലീസ് പിടികൂടിയത്. ഇവരില് ഫൈസല് ബാബുവാണ് ഒന്നാം പ്രതി. വടിവാളും ചുറ്റികയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ സുലൈമാൻ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെട്ടേറ്റ സിദ്ദിഖിന്റെ നിലയും ഗുരുതരമാണ്. ആക്രമണത്തിൽ പരിക്കേറ്റ മറ്റു നാല് പേരും ആശുപത്രി വിട്ടു.

നാട്ടുകാർക്കിടയിലുണ്ടായ വാക്കുതർക്കം പൊലീസ് ഇടപെട്ട് ഒത്തുതീർപ്പാക്കിയെങ്കിലും ഒരു വിഭാഗത്തിന്റെ കലി തീർന്നിരുന്നില്ല. ഇതാണ് ആക്രമണത്തിലേക്ക് വഴിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണം വളരെ ആസൂത്രിതമായാണ് നടത്തിയത് ജില്ലയ്ക്ക് പുറത്തു നിന്നാണ് അക്രമികള് എത്തിയത്.

ജാവദേക്കറുമായുള്ള കൂടിക്കാഴ്ച, വിവാദം; ഗൂഢാലോചനയിൽ കേസെടുക്കണമെന്ന് പൊലീസിൽ പരാതി നൽകി ഇ പി ജയരാജൻ

ആക്രമണത്തിന്റെ ദൃശ്യങ്ങള് സിസിടിവിയിൽ പതിഞ്ഞത് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും സഹായകമായി. മാരകായുധങ്ങളുമായി കാറിൽ നിന്ന് ഇറങ്ങിയവരുടെ വാളുകൊണ്ടുള്ള വെട്ടേറ്റു പലരും ചിതറി ഓടി, ചിലരെ ചുറ്റികകൊണ്ടു അടിച്ചു. സുലൈമാനെ ലക്ഷ്യംവച്ച് കാറിനടുത്ത് എത്തിയവർ ആദ്യം കാറിന്റെ ചില്ലുതകർത്തു. സുലൈമാനെ ക്രൂരമായി ആക്രമിച്ചു.

പൊലീസ് ഫൈസൽ ബാബു, സിറാജ്, സനീർ എന്നിവരെ രാത്രി തന്നെ ആക്രമണ ദിവസം രാത്രി തന്നെ പൊലീസ് പിടികൂടി. കഴിഞ്ഞമാസം സ്ഥലത്ത് ഉണ്ടായ ചെറിയ തർക്കത്തിൽ ഫൈസൽ ബാബുവും ഉൾപ്പെട്ടിരുന്നു. അതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നും സ്ഥലം സന്ദർശിച്ച ശേഷം എറണാകുളം റൂറൽ എസ്പി വൈഭവ് സക്സേന പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us