വടകരയിലെ വ്യാജ വര്ഗീയ പ്രചാരണം; നാളെ ഡിവൈഎഫ്ഐ 'യൂത്ത് അലേര്ട്ട്' സംഘടിപ്പിക്കും

വടകരയുടെ നന്മയെ തകര്ക്കരുത്. രാഹുല് മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും വ്യാജന്മാരാണ്.

dot image

വടകര: വടകരയില് നടന്ന വ്യാജ വര്ഗീയ പ്രചാരണത്തിനെതിരെ വെള്ളിയാഴ്ച യൂത്ത് അലേര്ട്ട് സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ധ്രൂവീകരണ ലക്ഷ്യങ്ങള്ക്കെതിരെയാണ് യൂത്ത് അലേര്ട്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. ടീച്ചറെ അധിക്ഷേപിക്കാന് ഗവേഷണം വരെ നടന്നു. വടകര ഇതിനെയെല്ലാം അതിജീവിക്കും. യൂത്ത് കോണ്ഗ്രസാണ് വ്യാജ വര്ഗീയ പ്രചാരണത്തിന് നേതൃത്വം നല്കിയത്. വടകരയുടെ നന്മയെ തകര്ക്കരുത്. രാഹുല് മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും വ്യാജന്മാരാണ്. നുണ പറഞ്ഞു ജയിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തിയതെന്നും വസീഫ് പറഞ്ഞു.

അതേസമയം പാര്ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര, കോഴിക്കോട് മണ്ഡലങ്ങളില് വര്ഗീയ പ്രചരണം നടത്തുന്നതില് നിന്ന് സിപിഐഎം പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി രംഗത്തുവന്നിരുന്നു. വടകരയില് ഭൂരിപക്ഷ വര്ഗീയതയും കോഴിക്കോട്ട് ന്യൂനപക്ഷ വര്ഗീയതയും ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് സിപിഐഎം ശ്രമിച്ചതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.

രാഷ്ട്രീയ ലാഭത്തിനായി സമൂഹത്തില് വിഭാഗീയത വളര്ത്തുന്ന ആര്എസ്എസ് ശൈലി സിപിഐഎം സ്വീകരിക്കുന്നത്. അപകടകരമാണ്. ഇത് അവസാനിപ്പിക്കണമെന്നും ലീഗ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us