ഉഷ്ണ തരംഗം; മുഴുവന് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി, പരീക്ഷയ്ക്ക് മാറ്റമില്ല

സ്കൂള് വിദ്യാര്ത്ഥികള്ക്ക് അവധിക്കാല ക്ലാസുകള് 11 മണിമുതല് 3 മണിവരെ ഒഴിവാക്കണമെന്നും നിര്ദേശം

dot image

തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യതയെ തുടര്ന്ന് സംസ്ഥാനത്തെ പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെ മുഴുവന് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി പ്രഖ്യാപിച്ചു. മെയ് ആറ് വരെയാണ് അവധി. ആരോഗ്യവകുപ്പിലെയും മെഡിക്കല് വിദ്യാഭ്യാസ വകുപ്പിലെയും ആയുഷ് വകുപ്പിലെയും മുഴുവന് സര്ക്കാര്-സ്വകാര്യ സ്ഥാപനങ്ങളിലെയും വിദ്യാര്ത്ഥികള്ക്കും അവധി ബാധകമാണ്. അതേസമയം മുന്കൂട്ടി നിശ്ചയിച്ച പരീക്ഷകള്ക്ക് മാറ്റമില്ല.

സ്കൂള് വിദ്യാര്ത്ഥികള്ക്ക് അവധിക്കാല ക്ലാസുകള് 11 മണിമുതല് 3 മണിവരെ ഒഴിവാക്കണമെന്നും നിര്ദേശമുണ്ട്. പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങള്, എന്സിസി, എസ്പിസി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളില് പകല് സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം.

ആസ്ബെസ്റ്റോസ്, ടിന് ഷീറ്റുകള് മേല്ക്കൂരയായിട്ടുള്ള തൊഴിലിടങ്ങള് പകല് സമയം അടച്ചിടണം. ഇവ മേല്ക്കൂരയായുള്ള വീടുകളില് താമസിക്കുന്ന അതിഥി തൊഴിലാളികള് ഉള്പ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റണം. മാര്ക്കറ്റുകള്, കെട്ടിടങ്ങള്, മാലിന്യശേഖരണ - നിക്ഷേപ കേന്ദ്രങ്ങള് തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളില് ഫയര് ഓഡിറ്റ് നടത്തുകയും സുരക്ഷാ മുന്കരുതല് സ്വീകരിക്കുകയും ചെയ്യും. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള് ഒഴിവാക്കാന് വനം വകുപ്പിന്റെ നിര്ദേശങ്ങള് കര്ശനമായി പാലിക്കണം. കലാ-കായിക മത്സരങ്ങള്/പരിപാടികള് പകല് 11 മുതല് വൈകിട്ട് 3 വരെ നിര്ബന്ധമായും നടത്തരുത്. ഉച്ചവെയിലില് കന്നുകാലികളെ മേയാന് വിടുന്നതും മറ്റു വളര്ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. ലയങ്ങള്, ആദിവാസി, ആവാസകേന്ദ്രങ്ങള് മുതലായ ഇടങ്ങളില് കുടിവെള്ളം ഉറപ്പാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തില് തീരുമാനിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us