തിരുവനന്തപുരം: എരുമേലി വെച്ചൂച്ചിറയിൽ നിന്ന് കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജസ്നയുടെ തിരോധാനക്കേസിൽ കേസ് ഡയറി ഹാജരാക്കണമെന്ന് സിബിഐയോട് ആവശ്യപ്പെട്ട് കോടതി. അന്വേഷണ ഉദ്യോഗസ്ഥനോട് കേസ് ഡയറി ഹാജരാക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതിയാണ് ആവശ്യപ്പെട്ടത്.
അതിനിടെ, സമാന്തരമായി നടത്തിയ അന്വേഷണത്തിൽ താൻ കണ്ടെത്തിയ തെളിവുകൾ ജസ്നയുടെ പിതാവ് ജെയിംസ് കോടതിയിൽ സമർപ്പിച്ചു. മുദ്രവെച്ച കവറിലാണ് ജസ്നയുടെ പിതാവ് തെളിവുകൾ സമർപ്പിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ തെളിവുകൾ ഹാജരാക്കാൻ കോടതി നിർദേശം നൽകിയിരുന്നു. കേസ് കോടതി നാളെ വീണ്ടും പരിഗണിക്കും. ജസ്നയെ കാണാതായതിൽ തുടരന്വേഷണം വേണമെന്നാണ് പിതാവിന്റെ ആവശ്യം.
ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജസ്നയെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐ കേസ് ഏറ്റെടുത്തത്.
കൊറിയർ കവറിലെ അഡ്രസ് തുമ്പായി; കുഞ്ഞിനെ കൊലപ്പെടുത്തിയവരിലേക്ക് പൊലീസെത്തി