തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗവും വൈദ്യുതി പ്രതിസന്ധിയുമുള്ള സാഹചര്യത്തില് ക്രൈസ്തവ സഭകള് വൈദ്യുതി ഉപയോഗത്തില് സ്വയം നിയന്ത്രണം ഏര്പ്പെടുത്തണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന് ഗീവര്ഗീസ് കൂറിലോസ്. കടുത്ത ഉഷ്ണ തരംഗവും വൈദ്യുതി പ്രതിസന്ധിയും പരിഗണിച്ചെങ്കിലും ക്രൈസ്തവ സഭകള് ഈ പെരുന്നാള് സീസണില് രാത്രി പ്രദക്ഷിണവും ദീപാലങ്കാരവും ഒഴിവാക്കുവാന് തീരുമാനിച്ചാല് മികച്ചതാവുമെന്ന് അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു.
അതേസമയം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം സംസ്ഥാനത്ത് ഏര്പ്പെടുത്തിയിരിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തില് പരീക്ഷണാടിസ്ഥാനത്തില് പാലക്കാട് ട്രാന്സ്മിഷന് സര്ക്കിളിന് കീഴില് വരുന്ന മേഖലകളിലാണ് നിയന്ത്രണം.
രാത്രി ഏഴിനും അര്ധരാത്രി ഒന്നിനും ഇടയില് ഇടവിട്ടായിരിക്കും നിയന്ത്രണം ഏര്പ്പെടുത്തുക. ആദ്യഘട്ടത്തില് പാലക്കാട് ട്രാന്സ്മിഷന് സര്ക്കിളിന് കീഴില് വരുന്ന 15 സബ്സ്റ്റേഷനുകളിലാണ് നിയന്ത്രണം ഏര്പ്പെടുത്തുന്നത്. മണ്ണാര്ക്കാട്, അലനല്ലൂര്, കൊപ്പം, ഷൊര്ണൂര്, ഒറ്റപ്പാലം, ആറങ്ങോട്ടുകര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്ങോട് തുടങ്ങിയ സബ് സ്റ്റേഷനുകളിലാണ് നിയന്ത്രണം. മലപ്പുറം ജില്ലയിലെ പൊന്നാനി പെരിന്തല്മണ്ണ സബ്സ്റ്റേഷനുകളിലും നിയന്ത്രണം കൊണ്ടുവരും. പരമാവധി പത്ത് മിനിറ്റ് വരെ ഉണ്ടാകൂ എന്നാണ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര് പുറത്തിറക്കിയ സര്ക്കുലറില് പറയുന്നത്.