ടിക്കറ്റ് കാലി; നവകേരള ബസിന്റെ ആദ്യ സര്വീസിന് വന് ഡിമാന്ഡ്

ബുധനാഴ്ച ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്ക്കകം ആദ്യ സര്വീസിന്റെ ടിക്കറ്റ് മുഴുവന് വിറ്റുതീര്ന്നു.

dot image

തിരുവനന്തപുരം: ഞായര് മുതല് സര്വീസ് ആരംഭിക്കുന്ന നവകേരള ബസ് ടിക്കറ്റിന് വന് ഡിമാന്ഡ്. കോഴിക്കോട്-ബംഗളൂരു റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. ബുധനാഴ്ച ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്ക്കകം ആദ്യ സര്വീസിന്റെ ടിക്കറ്റ് മുഴുവന് വിറ്റുതീര്ന്നു. എയര്കണ്ടീഷന് ചെയ്ത ബസില് 26 പുഷ് ബാക്ക് സീറ്റാണുള്ളത്. ഫുട് ബോര്ഡ് ഉപയോഗിക്കാന് കഴിയാത്ത ഭിന്നശേഷിക്കാര്, മുതിര്ന്ന പൗരന്മാര് തുടങ്ങിയവര്ക്ക് ബസിനുള്ളില് കയറാനാണ് ഹൈഡ്രോളിക് ലിഫ്റ്റുണ്ട്.

ബസിന്റെ നിറത്തിലോ ബോഡിയിലോ മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക് ഇരിക്കാന് ഒരുക്കിയ ചെയര് മാറ്റി ഡബിള് സീറ്റാക്കി. യാത്രക്കാര്ക്ക് ആവശ്യാനുസരണം അവരുടെ ലഗേജ് സൂക്ഷിക്കാനുള്ള സ്ഥലവും സൗകര്യവും ബസില് സജീകരിച്ചിട്ടുണ്ട്.

എല്ലാ ദിവസവും പുലര്ച്ചെ നാലിന് കോഴിക്കോടുനിന്നും യാത്രതിരിച്ച് 11.35ന് ബംഗളൂരുവില് എത്തും. പകല് 2.30ന് ബംഗളൂരുവില്നിന്നു തിരിച്ച് രാത്രി 10.05ന് കോഴിക്കോട്ട് എത്തിച്ചേരും. 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്ക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നല്കണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us