കെഎസ്ആര്ടിസി ഡ്രൈവറുമായി തര്ക്കം; മേയർ ആര്യാ രാജേന്ദ്രനും സച്ചിന്ദേവിനുമെതിരെ കേസ്

മേയറും എംഎല്എയും ഉള്പ്പെടെ അഞ്ച് പേര്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

dot image

തിരുവനന്തപുരം: മേയര് ആര്യാ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്എക്കുമെതിരെ കേസ്.മേയര് ആര്യാ രാജേന്ദ്രന്- കെഎസ്ആര്ടിസി ഡ്രൈവര് തര്ക്കത്തിലാണ് കേസെടുത്തത്. സംഭവം പരിശോധിച്ച് നടപടിയെടുക്കാന് തിരുവനന്തപുരം കന്റോണ്മെന്റ് പൊലീസിന് തിരുവനന്തപുരം ജെഎഫ്എംസി കോടതി നിര്ദേശം നല്കിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്.

മേയറും എംഎല്എയും ഉള്പ്പെടെ അഞ്ച് പേര്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായ സംഘം ചേരല്, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തല് എന്നിങ്ങനെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള് ചുമത്തിയാണ് കേസെടുത്തത്.

കെ എസ് ആർ ടി സി ഡ്രൈവർ മേയർ തർക്കത്തിൽ പോലീസ് കേസെടുക്കാതിരുന്നതോടെയാണ് ഡ്രൈവർ യദു കോടതിയെ സമീപിച്ചത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ബസ്സിൽ അതിക്രമിച്ച് കയറിയെന്നുമാണ് പരാതി. സച്ചിന് ദേവ് ബസിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു .5 പേരെ എതിർകക്ഷി ആക്കിയായിരുന്നു ഹര്ജി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us