കള്ളക്കടൽ പ്രതിഭാസം; റെഡ് അലേർട്ട് പിൻവലിച്ചു, കേരള തീരത്ത് ഓറഞ്ച് അലേർട്ട്

കേരള തീരത്ത് നാളെ രാത്രി 11.30 വരെ അതി തീവ്രതിരമാലയ്ക്ക് സാധ്യതയുണ്ട്

dot image

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് പ്രഖ്യാപിച്ച റെഡ് അലേർട്ട് പിൻവലിച്ചു. നിലവിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ അതി തീവ്രതിരമാലയ്ക്ക് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ വള്ളങ്ങളിലും ചെറിയ യാനങ്ങളിലും ഇന്ന് രാത്രി എട്ട് മണിക്ക് ശേഷം മത്സ്യബന്ധനം നടത്താൻ പാടില്ല.

ബീച്ചിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദവും പൂർണമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത തുടരുകയാണ്. ഇടുക്കി വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us