വടകരയിൽ കണ്ടത് കോൺഗ്രസിൻ്റെ രാഷ്ട്രീയ പാപ്പരത്തം; എളമരം കരീം

മോദിയെ പുറത്താക്കുകയെന്ന ചുമതല കോൺഗ്രസ് വടകരയിൽ നടപ്പാക്കിയില്ലെന്നും എളമരം കരീം കുറ്റപ്പെടുത്തി

dot image

കോഴിക്കോട്: വടകരയിൽ കണ്ടത് കോൺഗ്രസിൻ്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് എളമരം കരീം. വർഗീയത പ്രചരിപ്പിക്കുന്നതല്ല രാഷ്ട്രീയമെന്ന് ചൂണ്ടിക്കാണിച്ച എളമരം കരീം എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടതെന്ന് യുഡിഎഫ് പഠിക്കണമെന്നും പറഞ്ഞു. മോദിയെ പുറത്താക്കുകയെന്ന ചുമതല കോൺഗ്രസ് വടകരയിൽ നടപ്പാക്കിയില്ലെന്നും എളമരം കരീം കുറ്റപ്പെടുത്തി.

കേരളത്തിൽ മുഴുവൻ പ്രചാരണം നടത്തിയ പിണറായി വിജയൻ ഒരിക്കൽ പോലും വിദ്വേഷ പ്രചരണം നടത്തിയില്ലെന്നും എളമരം കരീം ചൂണ്ടിക്കാണിച്ചു. നികൃഷ്ടമായ ഭാഷയിൽ കെ കെ ശൈലജയെ കോൺഗ്രസ് അവഹേളിച്ചു. ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകിയില്ല. സമൂഹ മാധ്യമങ്ങളിൽ അവഹേളിച്ചു. ഇതും പോരാതെ വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിച്ചുവെന്നും എളമരം കരീം കുറ്റപ്പെടുത്തി.

ആർഎസ്എസ് അജണ്ടയിൽ ലീഗ് വീണു പോകരുത്. തീവ്രമായി മനുഷ്യനെ ഭിന്നിപ്പിച്ച് സംസാരിച്ചാൽ കൈ അടിക്കാൻ ചിലർ കാണും. അവരെ ജനങ്ങൾ മൂലക്ക് ഇരുത്തിയിട്ടുണ്ടെന്ന് കെ എം ഷാജിയെ പരോക്ഷമായി വിമർശിച്ച് എളമരം കരീം വ്യക്തമാക്കി. ഇതേ സ്ഥിതി തന്നെ ആകും വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക്. എല്ലാ ലീഗുകാരും അങ്ങനെയല്ലെന്ന് പറഞ്ഞ എളമരം കരീം ചില കോൺഗ്രസ് നേതാക്കളും ഇതിനെല്ലാം എതിരാണെന്നും ചൂണ്ടിക്കാണിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us