ഫ്ളഷിന്റെ ബട്ടണ് ഇളക്കിമാറ്റി, നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു

ഇന്നലെ യാത്രക്കിടെയാണ് കേടുപാടുകള് സംഭവിച്ചത്

dot image

കോഴിക്കോട്: ഇന്ന് രാവിലെ കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് സര്വീസ് നടത്തിയത് ശുചിമുറി സൗകര്യമില്ലാതെ. യാത്രക്കിടെ ശുചിമുറിയില് കേടുപാടുകള് വന്നതിനെ തുടര്ന്നാണിത്. ശുചിമുറിയുടെ ഫ്ളഷിന്റെ ബട്ടണ് ഇളക്കിമാറ്റിയ നിലയിലാണ്. ഇന്നലെ യാത്രക്കിടെയാണ് കേടുപാടുകള് സംഭവിച്ചത്.

പുലര്ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30-ന് ബംഗളൂരുവിലെത്തുകയും ഉച്ചയ്ക്ക് 2.30-ന് ബംഗളൂരുവില് നിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ട് തിരിച്ചെത്തുന്ന രീതിയിലാണ് നിലവില് നവകേരള ബസിന്റെ യാത്രാക്രമം. എന്നാല് ഈ സമയം യാത്രക്കാര്ക്ക് സൗകര്യപ്രദമല്ലെന്ന് വിലയിരുത്തലുണ്ട്.

1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ എസി ബസ്സുകള്ക്കുള്ള 5% ലക്ഷ്വറി ടാക്സും നല്കേണ്ടിവരും. ബസില് 26 പുഷ് ബാക്ക് സീറ്റുകളുണ്ടെങ്കിലും നവകേരള യാത്രയിലുടനീളം മുഖ്യമന്ത്രിയിരുന്ന ഏറ്റവും മുമ്പിലെ സീറ്റാണ് എല്ലാവര്ക്കും വേണ്ടത്. ഇതിന് വേണ്ടി ഡിപ്പോയില് വന്ന് ചോദിക്കുന്നവരുമുണ്ട്. സംസ്ഥാന സര്ക്കാരിന്റെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്സിന്റെ ബസ് വാങ്ങിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us