താനൂര് കസ്റ്റഡിക്കൊല: നടപടിയില്ല, ഡിവൈഎസ്പി ബെന്നി ഇപ്പോഴും താനൂരില്

കസ്റ്റഡിക്കൊലപാതക സമയത്ത് ഉണ്ടായതില് ബെന്നി മാത്രമാണ് നടപടി നേരിടാതെ ബാക്കിയുള്ളത്

dot image

മലപ്പുറം: താനൂര് കസ്റ്റഡിക്കൊല കേസില് നടപടിയെടുക്കാതെ അലംഭാവം തുടരുന്നു. ഡിവൈഎസ്പി ബെന്നി ഇപ്പോഴും താനൂരില് തുടരുകയാണ്. മൊഴി മാറ്റാന് ബെന്നി നിര്ബന്ധിക്കുന്ന സംഭാഷണം പുറത്തുവന്നിരുന്നു. എന്നിട്ടും ആഭ്യന്തര വകുപ്പ് നടപടിയെടുത്തിട്ടില്ല. എസ്ഐയും പൊലീസുകാരും ഇപ്പോഴും സസ്പെന്ഷനില് തുടരുകയാണ്. കസ്റ്റഡിക്കൊലപാതക സമയത്ത് ഉണ്ടായതില് ബെന്നി മാത്രമാണ് നടപടി നേരിടാതെ ബാക്കിയുള്ളത്.

വി വി ബെന്നിയുടെ സബ് ഡിവിഷനിലെ പൊലീസുകാരാണ് അറസ്റ്റിലായവര്. എസ്പി, സിഐ, എസ്എച്ച്ഒ അടക്കം സ്ഥാനത്ത് നിന്ന് മാറി. എസ്ഐയെയും മൂന്ന് പൊലീസുകാരെയും കുടുക്കി. നാല് പേരും ഒമ്പത് മാസമായിട്ടും സസ്പെന്ഷനിലാണ്. എന്നാല് ബെന്നിയെ മാറ്റാത്തത് തെളിവ് നശിപ്പിക്കാനോ എന്നാണ് ഉയരുന്ന സംശയം. ക്രൈംബ്രാഞ്ച് അന്വേഷണം തടസപ്പെടുത്താന് ബെന്നി ശ്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള് റിപ്പോര്ട്ടര് പുറത്തുവിട്ടിരുന്നു.

എസ്ഐ കൃഷ്ണലാല്, സിപിഒ മനോജ്, ആശിഷ് സ്റ്റീഫന്, ശ്രീകുമാര് എന്നീ നാലുപേരും താമിര് ജഫ്രിയെ മര്ദ്ദിച്ചിട്ടില്ല. മരിച്ച താമിര് ജിഫ്രിയുടെ പേരില് എഫ്ഐആര് ഇട്ടത് വിവി ബെന്നിയാണ്. എന്നിട്ടും നടപടിയില്ല. ഫോണ് സംഭാഷണം ഉള്പ്പടെ പുറത്തുവന്നിട്ടും ബെന്നി അതേ പോസ്റ്റില് തുടരുകയാണ്.

മാസപ്പടി കേസില് അന്വേഷണം ഇല്ല;മുഖ്യമന്ത്രിക്കും മകള്ക്കും എതിരായ മാത്യു കുഴല്നാടന്റെ ഹര്ജി തള്ളി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us