
കൊച്ചി: വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആയവന സ്വദേശിനി കൗസല്യ (67) ആണ് മരിച്ചത്. മകൻ ജോജോയെയാണ് പോലീസ് അറസ്റ് ചെയ്തത്. അമ്മ ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയ്ക്കു വേണ്ടിയായിരുന്നു ജോജോ കൊലപാതകം നടത്തിയത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. വീടിൻ്റെ ശുചിമുറിയിൽ നിന്നും മാല പൊലീസ് കണ്ടെത്തിയിട്ടുണ്ട്.