കൊല്ലം: കുടിവെള്ളം പ്രാണനാണെന്നാണ് എസ്ഐ അസ്ഹറിന്റെ വാദം. അതിനാല് ചുട്ടുപൊള്ളുന്ന ചൂടില് കുടിവെള്ളം കൊടുക്കുന്നത് മഹത്പ്രവൃത്തിയാണെന്നും അദ്ദേഹം പറയുന്നു. പൊള്ളുന്ന ചൂടില് ബസ്സിലെ യാത്രക്കാര്ക്ക് സൗജന്യ കുപ്പി വെള്ളം വിതരണം ചെയ്താണ് പത്തനംതിട്ട ട്രാഫിക് സ്റ്റേഷനിലെ എസ്ഐ അസ്ഹര് ഇബ്നു മിര്സാഹിബ് മാതൃകയായയത്. പത്തനംതിട്ട കെഎസ്ആര്ടിസി ബസ്സ്റ്റാന്ഡിലാണ് ഇദ്ദേഹം ദീര്ഘദൂര ബസ്സുകളില് 100 കുപ്പി കുടിവെള്ളം സൗജന്യമായി വിതരണം ചെയ്തത്.
മുമ്പും ഇത്തരം സേവന പ്രവര്ത്തനങ്ങളില് ഈ എസ്ഐ ശ്രദ്ധേയനാണ്. കോവിഡ് കാലത്ത് അലഞ്ഞുതിരഞ്ഞു നടക്കുന്നവര്ക്ക് സാനിറ്റെസറും മാസ്കും കൈയ്യുറയും അസ്ഹര് വിതരണം ചെയ്തിരുന്നു. ദീര്ഘദൂര ബസ്സുകളില് യാത്ര ചെയ്യുമ്പോള് ഇറങ്ങിച്ചെന്ന് കുടിവെള്ളം വാങ്ങുന്നത് ഏറെ പ്രയാസകരമാണ്.
കോഴിക്കോട്, മലപ്പുറം ജില്ലകളില് വെസ്റ്റ്നൈല് ഫീവര് സ്ഥിരീകരിച്ചുഅതിനാലാണ് കുടിവെള്ളം വിതരണം ചെയ്തതെന്ന് അസ്ഹര് പറഞ്ഞു. ദാഹിക്കുന്നവന് വെള്ളം കൊടുക്കുന്നത് ഒരു കടപ്പാടായി മാത്രമേ കാണുന്നുള്ളുവെന്നും വരുംദിവസങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം മഞ്ചള്ളൂര് കുണ്ടയം സ്വദേശിയായ ഇദ്ദേഹം ഈ മാസം 31ന് വിരമിക്കും.