'പത്താം ക്ലാസ്സിന്റെ റിസൾട്ട് വന്നേ...' ഈ വെബ്സൈറ്റുകളിൽ ഫലമറിയാം

സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 6 വരെ നടത്തും. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം നടത്തുമെന്നും മന്ത്രി

dot image

തിരുവനന്തപുരം: 2023-2024 വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.69 ശതമാനമാണ് ഈ വർഷത്തെ വിജയശതമാനം. വിവിധ വെബ്സൈറ്റുകളിൽ നിന്നായി വിദ്യാർത്ഥികൾക്ക് ഫലമറിയാം.

1. https://pareekshabhavan.kerala.gov.in

2. www.prd.kerala.gov.in

3. https://sslcexam.kerala.gov.in

4. www.results.kite.kerala.gov.in

ഏറ്റവും കൂടുതൽ വിജയശതമാനം നേടിയിരിക്കുന്നത് കോട്ടയം ജില്ലയാണ് 99.92%. ഏറ്റവും കുറവ് തിരുവനന്തപുരം 99.08%. മെയ് 9 മുതൽ 15 വരെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷ മെയ് 28 മുതൽ ജൂൺ 6 വരെ നടത്തും. ജൂൺ ആദ്യവാരം മുതൽ സർട്ടിഫിക്കറ്റ് വിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുൻപാണ് ഫലപ്രഖ്യാപനം നടത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us