പുതിയ പാര്ട്ടി തിരഞ്ഞെടുപ്പ് ഫലം വന്നശേഷം, എല്ഡിഎഫ് മികച്ച വിജയം നേടും: മാത്യു ടി തോമസ്

ജെഡിഎസ് ബിജെപിക്ക് ഒപ്പം ചേര്ന്നപ്പോള് തന്നെ, ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതാക്കള് വ്യക്തമാക്കിയിരുന്നു.

dot image

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില് കേരളത്തില് എല്ഡിഎഫ് മികച്ച വിജയം ഉണ്ടാക്കുമെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷന് മാത്യു ടി തോമസ്. പുതിയ പാര്ട്ടി പ്രഖ്യാപനം സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും മാത്യു ടി തോമസ് പറഞ്ഞു. തീരുവനന്തപുരത്ത് ജനതാദളിന്റെ നേതൃയോഗത്തിന് ശേഷമായിരുന്നു പ്രതികരണം.

'പുതിയ പാര്ട്ടി പ്രഖ്യാപനം ആലോചിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തീരുമാനമെടുക്കും. ജെഡിഎസിന്റെ പേരും ചിഹ്നവും ഉപയോഗിച്ച് മുന്നോട്ട് പോകുന്നതില് ഇനിയും പ്രശ്നമുണ്ട്. ബിജെപി സഖ്യത്തിനൊപ്പം ചേര്ന്ന, കര്ണ്ണാടകയിലെ ജെഡിഎസുമായി മുമ്പ് തന്നെ ആശയവിനിമയം ഒഴിവാക്കി. തുടര്നടപടികള് ജൂണ് നാലിന് ശേഷം തീരുമാനിക്കും. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ദേശീയ സ്ഥിതി വിലയിരുത്തും.' മാത്യു ടി തോമസ് പറഞ്ഞു.

ജെഡിഎസ് ബിജെപിക്ക് ഒപ്പം ചേര്ന്നപ്പോള് തന്നെ, ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതാക്കള് വ്യക്തമാക്കിയിരുന്നു. എന്നാല്, ഇപ്പോഴും സാങ്കേതികമായി ദേശീയ പാര്ട്ടിയുടെ ഭാഗമായി കേരളത്തിലെ പാര്ട്ടിയും എംഎല്എമാരും തുടരുകയാണ്. സംസ്ഥാന പാര്ട്ടി രൂപീകരിക്കാനാണ് നേതാക്കളുടെ ആലോചന. കഴിഞ്ഞ ദിവസങ്ങളില് എച്ച് ഡി രേവണ്ണ, മകന് പ്രജ്ജ്വല് രേവണ്ണ എന്നിവര്ക്കെതിരെ ലൈംഗികാതിക്രമ കേസ് ഉയര്ന്നതോടെയാണ് പുതിയ പാര്ട്ടി രൂപീകരിക്കാനുള്ള നീക്കം സംസ്ഥാനത്തെ ജെഡിഎസ് നേതൃത്വം വേഗത്തിലാക്കിയത്.

dot image
To advertise here,contact us
dot image