പുതിയ പാര്ട്ടി രൂപീകരണം; ജനതാദള് എസിന്റെ നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്

സംസ്ഥാന പാര്ട്ടി രൂപീകരിച്ച ശേഷം ഏതെങ്കിലും ദേശീയ പാര്ട്ടിയില് ലയിക്കണമെന്ന അഭിപ്രായത്തിനാണ് മുന്ഗണന

dot image

തിരുവനന്തപുരം: പുതിയ പാര്ട്ടി രൂപീകരണം ചര്ച്ച ചെയ്യാന് ജനതാദള് എസിന്റെ നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംസ്ഥാന പാര്ട്ടി രൂപീകരിച്ച ശേഷം ഏതെങ്കിലും ദേശീയ പാര്ട്ടിയില് ലയിക്കണമെന്ന അഭിപ്രായത്തിനാണ് മുന്ഗണന. ഇടതുമുന്നണിയിലെ ചെറു പാര്ട്ടികള് ഒറ്റ പാര്ട്ടിയായി മാറണമെന്ന നിര്ദ്ദേശവും ചര്ച്ചയിലുണ്ട്.

ജെഡിഎസ് ബിജെപിക്ക് ഒപ്പം ചേര്ന്നപ്പോള് തന്നെ, ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതാക്കള് വ്യക്തമാക്കിയിരുന്നു. എന്നാല്, ഇപ്പോഴും സാങ്കേതികമായി ദേശീയ പാര്ട്ടിയുടെ ഭാഗമായി കേരളത്തിലെ പാര്ട്ടിയും എംഎല്എമാരും തുടരുകയാണ്. പ്രജ്ജ്വല് രേവണ്ണ ഉള്പ്പെട്ട അശ്ലീല ദൃശ്യ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. സംസ്ഥാന പാര്ട്ടി രൂപീകരിക്കാനാണ് നേതാക്കളുടെ ആലോചന. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചേരുന്ന നേതൃയോഗം വിഷയം ചര്ച്ച ചെയ്യും. സംസ്ഥാന പാര്ട്ടി രൂപീകരിച്ച ശേഷം ഏതെങ്കിലും ദേശീയ പാര്ട്ടിയില് ലയിക്കണമെന്ന അഭിപ്രായത്തിനാണ് മുന്ഗണന. നേരിട്ട് ദേശീയ പാര്ട്ടിയുടെ ഭാഗമാകണമെന്ന അഭിപ്രായമുള്ളവരുമുണ്ട്.

എംഎല്എ മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്കുട്ടിയും കൂറുമാറ്റ നടപടി ഉള്ളതിനാല് പുതിയ പാര്ട്ടിയില് അംഗത്വം എടുത്തേക്കില്ല. ഇടതുമുന്നണിയിലെ ചെറു പാര്ട്ടികള് ഒറ്റ പാര്ട്ടിയായി മാറണമെന്ന നിര്ദ്ദേശവും ചര്ച്ചയിലുണ്ട്. ജനതാദള് എസ്, എന്സിപി, കേരള കോണ്ഗ്രസ് ബി, ആര്എസ്പി ലെനിനിസ്റ്റ് പാര്ട്ടികളുടെ ലയനം ആണ് പരിഗണയില്. ഇതിനായി ജനതാദള് എസ്, എന്സിപി നേതൃത്വങ്ങള് പ്രാഥമിക ചര്ച്ച നേരത്തെ തുടങ്ങിയിരുന്നു.

എസ്എന്സി ലാവ്ലിന് കേസ്; സുപ്രീംകോടതിയില് ഇന്ന് അന്തിമ വാദം

പാര്ട്ടി നയം ലംഘിച്ച് ബിജെപിയുമായി സഖ്യം ചേര്ന്ന നിലപാടില് നേരത്തെ സംസ്ഥാന ഘടകം പ്രതിഷേധം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില് എച്ച് ഡി രേവണ്ണ, മകന് പ്രജ്ജ്വല് രേവണ്ണ എന്നിവര്ക്കെതിരെ ലൈംഗികാതിക്രമ കേസ് ഉയര്ന്നതോടെയാണ് പുതിയ പാര്ട്ടി രൂപീകരിക്കാനുള്ള നീക്കം സംസ്ഥാനത്തെ ജെഡിഎസ് നേതൃത്വം വേഗത്തിലാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us