തിരുവനന്തപുരം: ഈ വര്ഷത്തെ എസ്എസ്എല്സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. 4,27,105 വിദ്യാര്ത്ഥികളാണ് ഇക്കൊല്ലം എസ്എസ്എല്സി പരീക്ഷ എഴുതിയത്. ഹയര്സെക്കന്ററി, വൊക്കേഷണല് ഹയര് സെക്കന്ററി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.
കഴിഞ്ഞ വര്ഷം മെയ് 19 നായിരുന്നു എസ്എസ്എല്സി ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം നേരത്തെ തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പ്. 2,17,525 ആണ്കുട്ടികളും 2,09,580 പെണ്കുട്ടികളും ആണ് ഇത്തവണ പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി 10,863 അധ്യാപകരാണ് മൂല്യനിര്ണ്ണയം പൂര്ത്തിയാക്കിയത്.
ടിഎച്ച്എസ്എസ്എല്സി, എഎച്ച്എസ്എല്സി. പരീക്ഷാ ഫലങ്ങളും ഇന്ന് പ്രഖ്യാപിക്കും. pareekshabhavan.kerala.gov.in, prd.kerala.gov.in, sslcexam.kerala.gov.in, results.kite.kerala.gov.in എന്നീ വെബ്സൈറ്റുകള് വഴി ഫലം അറിയാനാകും.
ഇക്കൊല്ലത്തെ ഹയര്സെക്കന്ററി, വൊക്കേഷണല് ഹയര്സെക്കന്ററി ഫലപ്രഖ്യാപനം നാളെയാണ്. കഴിഞ്ഞ വര്ഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയര്സെക്കന്ററി വിഭാഗത്തില് 4,41,120 വിദ്യാര്ത്ഥികളും വൊക്കേഷണല് ഹയര് സെക്കണ്ടറിയില് 29,300 വിദ്യാര്ഥികളുമാണ് പരീക്ഷ എഴുതിയത്. നാളെ മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി തന്നെയാണ് ഹയര്സെക്കന്ററി ഫലവും പ്രഖ്യാപിക്കുക.