
കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എറണാകുളം വേങ്ങൂര് പഞ്ചായത്തിലെ വക്കുവള്ളി സ്വദേശിനി ജോളി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്ന്ന് ഇവര് ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല് കോളേജില് തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിലായിരുന്നു. നേരത്തെ അപകടം പറ്റി ചികിത്സയില് കഴിയവെയാണ് ഇവര്ക്ക് മഞ്ഞപ്പിത്തം ബാധിച്ചത്.