മാർക്സിസ്റ്റുകളെ മാർക്സ് സംഘികളെന്ന് വിളിക്കേണ്ട സാഹചര്യം: എം കെ മുനീർ

സൈബർ വിങിൽ പൊലിസുകാരെ ആവശ്യമില്ലാതെ തീറ്റി പോറ്റുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി

dot image

കോഴിക്കോട്: ഷാഫി പറമ്പിൽ എത്തിയത് മുതൽ സിപിഐഎമ്മിന്റെ തനിനിറം വടകരയിൽ പുറത്ത് വന്നെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. വടകരയിലെ പരമ്പരാഗത രാഷ്ട്രീയ പ്രവർത്തനം അട്ടിമറിക്കുകയും വർഗീയ ധ്രുവീകരണം നടത്തുകയുമാണ് സിപിഐഎം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മാർക്സിസ്റ്റുകളെ മാർക്സ് സംഘികളെന്ന് വിളിക്കേണ്ട നിലയിലേക്ക് സാഹചര്യം മാറിയെന്നും എം കെ മുനീർ വിമർശിച്ചു.

കാഫിർ പ്രയോഗം സിപിഐഎമ്മിൻ്റെ പുതിയ തന്ത്രം മാണെന്നും യുഡിഎഫിന് വർഗീയ പ്രചാരണം നടത്തേണ്ട ആവശ്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൈബർ വിങിൽ പൊലിസുകാരെ ആവശ്യമില്ലാതെ തീറ്റി പോറ്റുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരാഴ്ചക്കുളളിൽ പ്രതികളെ പൊലീസ് കണ്ടെത്തിയില്ലെങ്കിൽ യുഡിഎഫ് ഏറ്റെടുക്കുമെന്നും ഏറ്റെടുക്കാൻ തക്ക കഴിവുള്ളവർ തങ്ങൾക്ക് ഒപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൊബൈൽ ഫോണിന് അഡിക്റ്റായി പിറ്റ് ബുള്ളും; വീഡിയോ വൈറൽ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us