ഓണ്ലൈന് ലോണ് തട്ടിപ്പ്; കണ്ണൂരില് മൂന്ന് പേര്ക്ക് പണം നഷ്ട്ടമായി

ഓണ്ലൈന് വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂര് സ്വദേശിക്ക് 10,749 രൂപ നഷ്ടമായി

dot image

കണ്ണൂര്: ഓണ്ലൈന് ലോണ് തട്ടിപ്പിലൂടെ കണ്ണൂരിലെ മൂന്ന് പേര്ക്ക് പണം നഷ്ട്ടമായതായി പരാതി. ഓണ്ലൈന് വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂര് സ്വദേശിക്ക് 10,749 രൂപ നഷ്ടമായി. പരാതിക്കാരന് ഓണ്ലൈനില് പരസ്യം കണ്ട് ലോണിന് അപേക്ഷിക്കുകയായിരുന്നു. ശേഷം ലോണ് ലഭിക്കുന്നതിനായി പ്രോസസ്സിംഗ് ചാര്ജ് നല്കണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപെടുകയും അതനുസരിച്ച് പണം കൈമാറുകയും ചെയ്തു. പിന്നീട് അപേക്ഷിച്ച തുകയോ പ്രോസസ്സിംഗ് ചാര്ജ് ആയി നല്കിയ തുകയോ തിരികെ നല്കാതെ വഞ്ചിക്കുകയായിരുന്നു.

ജോലി നഷ്ടമാകില്ല, വിമാന ടിക്കറ്റും എടുത്തു നല്കും; പ്രദീപിന് തുണയായി 'റിപ്പോര്ട്ടര്'

ക്രിപ്റ്റോ കോയിന് വാങ്ങുന്നതിനായായി പണം കൈമാറിയ മയ്യില് സ്വദേശിക്ക് 10000 രൂപ നഷ്ടപ്പെട്ടു. ക്രിപ്റ്റോ ഇടപാട് നടത്തുന്ന പരാതിക്കാരന് കോയിന് വാങ്ങുന്നതിനായി പ്രതിക്ക് പണം അയച്ചുകൊടുക്കുകയും പണം ലഭിച്ചതോടെ പരാതിക്കാരന്റെ നമ്പര് ബ്ളോക്ക് ചെയ്യുകയുമായിരുന്നു. തുടര്ന്നാണ് പൊലീസില് പരാതി നല്കിയത്.

ഒഎല്എക്സില് മൊബൈലിന്റെ പരസ്യം കണ്ട് വാങ്ങാന് ഓണ്ലൈന് ലിങ്കില് കയറി പണം അഡ്വാന്സ് നല്കിയ മുഴപ്പിലങ്ങാട് സ്വദേശിക്ക് 4000 രൂപയും നഷ്ടപ്പെട്ടു. സംഭവങ്ങളില് പൊലീസ് കേസെടുത്തു. ഇത്തരം സൈബര് കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. ഓണ്ലൈന് തട്ടിപ്പില് നിങ്ങള് ഇരയാവുകയാണെങ്കില് ഉടന് തന്നെ 24 മണിക്കൂറും പ്രവര്ത്തിക്കുന്ന പൊലീസ് സൈബര് ക്രൈം ഹെല്പ്പ് ലൈന് നമ്പറായ 1930 തില് വിളിച്ച് കംപ്ലയിന്റ് രജിസ്റ്റര് ചെയ്യാവുന്നതാണ്. അല്ലെങ്കില് അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര് ക്രൈം റിപ്പോര്ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്ട്ടലിലൂടെയോ പരാതി രജിസ്റ്റര് ചെയ്യാം. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില് തന്നെ പരാതി നല്കാന് പരമാവധി ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us