ശോഭ സുരേന്ദ്രന്റെ മാനനഷ്ട കേസ്; ദല്ലാള് നന്ദകുമാര് ഇന്ന് ഹാജരാകില്ല

സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു

dot image

ആലപ്പുഴ: ശോഭ സുരേന്ദ്രന് നല്കിയ പരാതിയില് ചോദ്യം ചെയ്യലിന് ദല്ലാള് നന്ദകുമാര് ഇന്ന് ഹാജരാകില്ല. ഈ മാസം 18 നു ശേഷം ഹാജരാകാമെന്ന് കാട്ടി നന്ദകുമാര് പൊലീസിന് കത്ത് നല്കി. ഇന്ന് ചോദ്യം ചെയ്യലിന് ആലപ്പുഴ പുന്നപ്ര പൊലീസ് സ്റ്റേഷനില് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. തനിക്കെതിരെ ആക്ഷേപകരമായ പരാമര്ശങ്ങള് നടത്തിയെന്നാണ് ശോഭ സുരേന്ദ്രന്റെ പരാതി.

പാലക്കാട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത ഭൂമിയില് അസ്ഥികൂടം

പരാതിയില് നന്ദകുമാറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി പുന്നപ്ര പൊലീസ് കേസെടുത്തിരുന്നു. എറണാകുളത്ത് നന്ദകുമാര് നടത്തിയ വാര്ത്താസമ്മേളനത്തിലെ പരാമര്ശം തന്നെ അപകീര്ത്തിപ്പെടുത്തിയെന്നാണ് ശോഭയുടെ പരാതി.

സാമ്പത്തിക ക്രമക്കേസ് സംബന്ധിച്ചായിരുന്നു ആക്ഷേപം. തന്നെ വ്യക്തിഹത്യ നടത്തിയെന്നും ശോഭയുടെ പരാതിയിലുണ്ട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രന് പത്ത് ലക്ഷം കൈപ്പറ്റിയെന്നായിരുന്നു നന്ദ കുമാറിന്റെ ആക്ഷേപം. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് അനില് ആന്റണിക്കും ശോഭ സുരേന്ദ്രനുമെതിരെയുള്ള ആരോപണങ്ങള് ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us