സുഗന്ധഗിരി മരംമുറി കേസ്;ഉദ്യോഗസ്ഥര് ചുമതലയൊഴിയാത്തതില്ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്

കര്ശന നിര്ദേശത്തെ തുടര്ന്ന് ഡിഎഫ്ഒ ഷജ്ന കരീം അടക്കമുള്ള ഉദ്യോഗസ്ഥര് ചുമതലയൊഴിഞ്ഞത് ഇന്നലെ

dot image

തിരുവനന്തപുരം: സുഗന്ധഗിരി മരംമുറി കേസിനെ തുടര്ന്ന് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥര് ചുമതലയൊഴിയാത്ത സംഭവത്തില് ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്. ഉത്തരവ് വന്നിട്ടും ഉദ്യോഗസ്ഥര് കസേരകളില് കടിച്ചുതൂങ്ങിയതിനെ തുടര്ന്നാണ് ഉന്നത്ത ഇടപെടലുണ്ടായത്. കര്ശന നിര്ദേശത്തെ തുടര്ന്ന് ഡിഎഫ്ഒ ഷജ്ന കരീം അടക്കമുള്ള ഉദ്യോഗസ്ഥര് ചുമതലയൊഴിഞ്ഞത് ഇന്നലെയാണ്. ഡിഎഫ്ഒ ഷജ്ന കരീം ചുമതല ഒഴിഞ്ഞത് വനംആസ്ഥാനത്ത് നിന്നുള്ള കര്ശന നിര്ദേശത്തെ തുടര്ന്നാണ്.

ചുമതല ഒഴിഞ്ഞില്ലെങ്കില് നടപടി ഉണ്ടാകുമെന്ന് വനം ആസ്ഥാനത്ത് നിന്ന് ഷജ്നയെ അറിയിച്ചതിനെ തുടര്ന്നാണ് അവരുടെ തീരുമാനം. കഴിഞ്ഞമാസം 20ന് സ്ഥലമാറ്റിയ നാല് ഫോറസ്റ്റ് വാച്ചര്മാര് ചുമതലയൊഴിഞ്ഞതും ഇന്നലെയാണ്. ഏപ്രില് 19ന് സ്ഥലമാറ്റിയവരും ഇന്നലെവരെ ചുമതലയില് തുടര്ന്നു. സ്ഥലംമാറ്റവും ഒഴിവാക്കാന് ഡിഎഫ്ഒ സമ്മര്ദ്ദം ചെലുത്തിയെന്ന് സൂചന. ഷജ്നയുടെ സസ്പെന്ഷന് മരവിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. തുടര്ന്നിറക്കിയ സ്ഥലം മാറ്റ ഉത്തരവ് നടപ്പാകാത്തതിനാലാണ് വിഷയത്തില് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപ്പെട്ടത്.

സുഗന്ധഗിരിയിലെ അനധികൃത മരംമുറിയില് സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീമിനെതിരെ ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. കാസര്കോട് അസിസ്റ്റന്ഡ് ഫോറസ്റ്റ് കണ്സര്വേറ്റര് സ്ഥാനത്തേക്കാണ് ഷജ്നയെ സ്ഥലം മാറ്റിയത്. വിജിലന്സ് ആന്ഡ് ഫോറസ്റ്റ് ഇന്റലിജന്സ് വിഭാഗം അഡീഷണല് പ്രിന്സിപ്പല് ചീഫ് ഫോറസ്റ്റ് കണ്സര്വേറ്ററാണ് സൗത്ത് വയനാട് ഡിവിഷണല് ഫോറസ്റ്റ് ഓഫീസര് ഷജ്ന ഗുരുതമായ കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയത്. സ്ഥലം മാറ്റ ഉത്തരവില് ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഷജ്നയുടെ ഭാഗത്ത് നിന്നും ആവശ്യത്തിന് ഫീല്ഡ് പരിശോധന ഉണ്ടായില്ലെന്നും കേസ് രജിസ്റ്റര് ചെയ്ത ശേഷവും ഡിഎഫ്ഒ എന്ന നിലയില് ജാഗ്രതയോടെ പ്രവര്ത്തിച്ചില്ലെന്നുമായിരുന്നു കണ്ടെത്തല്.

എന്സിഇആര്ടി പുസ്തകങ്ങള്ക്ക് കടുത്ത ക്ഷാമം; അനധികൃത അച്ചടിയും വിതരണവും വ്യാപകം

സുഗന്ധഗിരി മരംമുറി കേസില് ഉദ്യോഗസ്ഥര്ക്കെതിരായ സസ്പെന്ഷന് നടപടി പിന്വലിച്ചതിന് പിന്നില് ഉന്നത രാഷ്ട്രീയ ഇടപെടലെന്ന് ആരോപണം ഉയര്ന്നിരുന്നു. ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് പിന്വലിച്ചത് എന്സിപി നേതൃത്വത്തിന്റെ സമ്മര്ദ്ദത്തെ തുടര്ന്നാണെന്നായിരുന്നു ആക്ഷേപം ഉയര്ന്നത്. സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീമിനെതിരായ നടപടി പിന്വലിക്കുന്നതിന് സുഹൃത്തും എന്സിപി നേതാവുമായ ലക്ഷദ്വീപ് എംപി ഇടപെട്ടെന്നും ആരോപണം ഉയര്ന്നിരുന്നു. ഉത്തരവിറക്കി 20 മണിക്കൂറിനുള്ളില് വനംവകുപ്പ് നടപടി പിന്വലിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥലം മാറ്റല് ഉത്തരവ് പാലിക്കാന് ഉദ്യോഗസ്ഥര് തയ്യാറാകാതിരുന്നത്. ഇതിലും സര്ക്കാരിനെതിരെ വിമര്ശനം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസില് നിന്നുള്ള നേരിട്ട് ഇടപെടല്. ആദിവാസികള്ക്കായി പതിച്ചുനല്കിയ വനഭൂമിയിലാണ് മരംമുറി നടന്നത്. 20 മരങ്ങള് മുറിക്കാനുള്ള അനുമതിയുടെ മറവില് 107 മരങ്ങള് മുറിച്ചുകടത്തിയതെന്നാണ് കേസ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us