ഇടുക്കി: എസ് രാജേന്ദ്രനെ തള്ളി സിപിഐഎം മൂന്നാര് ഏരിയാ കമ്മിറ്റി. സഹതാപ തരംഗം സൃഷ്ടിച്ച് പുറത്ത് പോകാനാണ് രാജേന്ദ്രന്റെ നീക്കമെന്നും അത് അനുവദിക്കില്ലെന്നും സിപിഐ എം മൂന്നാര് ഏരിയാ സെക്രട്ടറി കെ കെ വിജയന് പറഞ്ഞു. കെ വി ശശിക്കതിരായ ആരോപണം അടിസ്ഥാന രഹിതമാണ്. തനിക്കൊപ്പം നില്ക്കുന്നരെ മര്ദ്ദിക്കുന്നുവെന്ന രാജേന്ദ്ര ആരോപണം തെറ്റാണെന്നും രാജേന്ദ്രനൊപ്പം ആരാണുള്ളതെന്നും കെ കെ വിജയന് ചോദിച്ചു.
തനിക്കൊപ്പം നില്ക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചൊതുക്കയാണെന്നും നേതൃത്വം നല്കുന്നത് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശിയാണെന്നുമായിരുന്നു രാജേന്ദ്രന്റെ ആരോപണം. ഇതിന് പിന്നാലെ രാജേന്ദ്രന്റെ ആരോപണം തള്ളി ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശി തന്നെ രംഗത്തെത്തുകയും രാജേന്ദ്രന് ഇത്തരത്തിലുള്ള ആരോപണങ്ങള് ഉന്നയിക്കുന്നത് തുടര്ന്നാല് താനും ചിലത് വിളിച്ച് പറയുമെന്നും കെ വി ശശിയും വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് രാജേന്ദ്രനെതിരേ സിപിഐഎം മൂന്നാര് ഏരിയാകമ്മറ്റി രംഗത്തെത്തിയിരിക്കുന്നത്.
സിപിഐഎമ്മിനും ചില നേതൃത്വത്തിനുമെതിരെ എസ് രാജേന്ദ്രന് നിരന്തരമായി ആരോപണങ്ങള് ഉന്നയിക്കുന്നത് ഇടുക്കിയിലെ ജില്ലാ നേതൃത്വത്തേയും പ്രതിസന്ധിയിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രവര്ത്തിക്കാന് ഇപ്പോഴും രാജേന്ദ്രന് അവസരമുണ്ടെന്ന് സി പി ഐ എം ആവര്ത്തിച്ച് വ്യക്തമാക്കുമ്പോളും ജില്ലയിലെ മുതിര്ന്ന നേതാക്കളും പ്രാദേശിക നേതൃത്വവും രാജേന്ദ്രനെ പാടേ തള്ളുകയാണ്.