കോഴിക്കോട്: 1848ലാണ് കോഴിക്കോട് ബിഇഎം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ സ്ഥാപിതമാകുന്നത്. വിദ്യാഭ്യാസ രംഗത്ത് സ്ത്രീകൾ വലിയ പിന്നോക്കാക്കാവസ്ഥയിൽ നിൽക്കുന്ന കാലഘട്ടം കൂടിയായിരുന്നുവത്. അന്ന് പ്രദേശം ഭരിച്ച സാമൂതിരി ഭരണാധികാരികളുടെ പിന്തുണയിലാണ് സ്കൂൾ നിർമിച്ചത്. മലാബാറിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാന ചുവട് കൂടിയായിരുന്ന ഈ സ്കൂൾ ഇപ്പോൾ ശതാബ്ദിക്ക് ശേഷമുള്ള പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനൊരുങ്ങുകയാണ്.
കടുത്ത ജാതി വിവേചനം നിലനിന്നിരുന്ന കാലം കൂടിയായിരുന്നുവത്. വിദ്യാഭ്യാസം സവർണ്ണ വിഭാഗത്തിലും പുരുഷന്മാർക്കും വേണ്ടി മാത്രം പരിമിതപ്പെടുത്തിയിരുന്ന കാലത്ത് ജർമ്മൻ മിഷനറി ജെഎം ഫ്രീറ്റ്സ് സാമൂതിരി ഭരണാധികാരികളുടെ പിന്തുണയിൽ കൊണ്ട് വന്ന ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകളായി തുടങ്ങിയ സ്കൂൾ ഇന്ന് ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഹയർസെക്കണ്ടറി സ്കൂളുകളിൽ ഒന്നാണ്.
അടുത്ത മൂന്ന് മണിക്കൂറിൽ എട്ട് ജില്ലകളിൽ മഴ സാധ്യത; ശക്തമായ കാറ്റ് വീശിയേക്കും