തിരുവനന്തപുരം -മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സമയത്തില് മാറ്റം

മെയ് 13 മുതല് പുതിയ സമയക്രമം നിലവില് വരും

dot image

കൊച്ചി: തിരുവനന്തപുരം -മംഗളൂരു സെന്ട്രല് വന്ദേഭാരത് എക്സ്പ്രസിന്റെ (20632) സമയത്തില് പുനഃക്രമീകരണം. തിരുവനന്തപുരത്ത് നിന്നും യാത്രയാരംഭിക്കുന്ന ട്രെയിനിന്റെ എറണാകുളം ജംഗ്ഷന്, തൃശ്ശൂര്, ഷൊര്ണ്ണൂര് ജംഗ്ഷന്, തിരൂര്, കോഴിക്കോട്, കണ്ണൂര്, കാസര്ഗോഡ് സ്റ്റേഷനുകളിലെ സമയക്രമത്തിലാണ് മാറ്റം. മെയ് 13 മുതല് പുതിയ സമയക്രമം നിലവില് വരും.

എറണാകുളം ജംഗ്ഷനില് നിലവില് വൈകിട്ട് 6.35 ന് എത്തുന്ന ട്രെയിന് പുതിയ സമയക്രമം പ്രകാരം 6.42 നാണ് എത്തിച്ചേരുക. ശേഷം 6.45 ന് സ്റ്റേഷനില് നിന്നും യാത്ര പുനഃരാരംഭിക്കും.

തൃശ്ശൂര് 7.56/ 7.58, ഷൊര്ണ്ണൂര് ജംഗ്ഷന് 8.30/ 8.32, തിരൂര് 9.02/ 9.04, കോഴിക്കോട് 9.32/ 9.34, കണ്ണൂര് 10.36/ 10.38, കാസര്ഗോഡ് 11.46/ 11.48 എന്നിങ്ങനെയാണ് പുതുക്കിയ സമയക്രമം.

ഷൊര്ണ്ണൂര് ജംഗ്ഷന്-തൃശ്ശൂര് പാസഞ്ചര്- സ്പെഷ്യലിനും (06497) നും സമയക്രമത്തില് മാറ്റമുണ്ട്. നിലവില് ഷൊര്ണ്ണൂരില് ഉച്ചയ്ക്ക് 12 ന് എത്തുന്ന ട്രെയിന് പുതുക്കിയ സമയപ്രകാരം 12.05 നാണ് എത്തുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us