ഉണ്ടാകാന് പാടില്ലാത്ത പരാമര്ശം; കെ എസ് ഹരിഹരനെ തള്ളി കെ കെ രമ

വിവാദ പരാമർശത്തില് ഹരിഹരന് ഖേദം പ്രകടിപ്പിച്ചിരുന്നു.

dot image

വടകര: എല്ഡിഎഫ് സ്ഥാനാര്ത്ഥി കെകെ ശൈലജക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്ശത്തില് ആര്എംപി നേതാവ് കെ എസ് ഹരിഹരനെ തള്ളി കെകെ രമ എംഎല്എ. ഒരാളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന് പാടില്ലാത്ത പരാമര്ശമാണെന്ന് കെകെ രമ പറഞ്ഞു. തെറ്റ് മനസ്സിലാക്കി ഹരിഹരന് മാപ്പുപറഞ്ഞ സ്ഥിതിക്ക് വിവാദത്തിന് പ്രസക്തിയില്ലെന്നും കെകെ രമ പറഞ്ഞു. വടകരയില് യുഡിഎഫും ആര്എംപിയും ചേര്ന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ വിവാദ പരാമര്ശം.

'ടീച്ചറുടെ പോണ് വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ, മഞ്ജു വാര്യരുടെ പോണ് വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല് മനസ്സിലാകും'; എന്നായിരുന്നു ഹരിഹരന്റെ പരാമര്ശം. ഇത് വിവാദമായതോടെ ഹരിഹരന് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

'വടകരയില് നടത്തിയ ഒരു പ്രസംഗത്തില് അനുചിതമായ ഒരു പരാമര്ശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവര്ത്തകരും എന്റെ ശ്രദ്ധയില്പ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമര്ശം നടത്തിയതില് നിര്വ്യാജം ഖേദിക്കുന്നു', ഹരിഹരന് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്ന ഖേദപ്രകടനം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us