ബെയിന് സഹോദരന്മാര് കോണ്ഗ്രസില് ചേര്ന്നു

2019 ലോക്സഭ തിരഞ്ഞെടുപ്പില് സിമര്ജിത് ബെയിന് ലോക് ഇന്സാഫ് പാര്ട്ടി ടിക്കറ്റില് മത്സരിച്ചിരുന്നു.

dot image

അമൃത്സര്: പഞ്ചാബിലെ മുന് എംഎല്എമാരായ സിമര്ജിത് സിംഗ് ബെയിനും ബല്വീന്ദര് ബെയിനും കോണ്ഗ്രസില് ചേര്ന്നു. ബെയിന് സഹോദരന്മാരെന്ന് അറിയുന്ന ഇവര് ലുധിയാന കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന നേതാക്കളാണ്. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദേവേന്ദര് യാദവിന്റെ സാന്നിദ്ധ്യത്തിലാണ് ഇരുവരും പാര്ട്ടിയില് ചേര്ന്നത്.

പാര്ട്ടിയില് ചേരുന്നതിന് മുന്പ് ബെയിന് സഹോദരന്മാര് രാഹുല് ഗാന്ധിയെ സന്ദര്ശിച്ചിരുന്നു. ഇരുവരുടെയും പാര്ട്ടിയിലേക്കുള്ള വരവ് ലുധിയാന മേഖലയില് മാത്രമല്ല പഞ്ചാബിലാകെ കോണ്ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് രാഹുല് ഗാന്ധി പറഞ്ഞു.

2012 മുതല് 2022വരെ അതം നഗര്, ലുധിയാന സൗത്ത് മണ്ഡലങ്ങളിലെ എംഎല്എമാരായിരുന്നു ബെയിന് സഹോദരന്മാര്. 2019 ലോക്സഭ തിരഞ്ഞെടുപ്പില് സിമര്ജിത് ബെയിന് ലോക് ഇന്സാഫ് പാര്ട്ടി ടിക്കറ്റില് മത്സരിച്ചിരുന്നു. രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us