കോഴിക്കോട്: ആര്എംപി കേന്ദ്രകമ്മിറ്റി അംഗം കെ എസ് ഹരിഹരന്റെ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞത് ഡിവൈഎഫ്ഐ- സിപിഐഎം പ്രവര്ത്തകരെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോര്ട്ട്. ഹരിഹരനേയും കുടുംബത്തേയും അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോർട്ടിലുണ്ട്. നിരോധിത സ്ഫോടക വസ്തു ഉപയോഗിച്ചാണ് അക്രമം നടത്തിയെതെന്നും രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും എഫ്ഐആറില് പറയുന്നു. പ്രതികള് എത്തിയ കാര് തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല.
എന്നാൽ ആക്രമണത്തിന് പിന്നില് ഡിവൈഎഫ്ഐ ആണെന്ന പോലീസ് റിപ്പോർട്ടിനെ തള്ളി സംസ്ഥാന പ്രസിഡന്റ് വി വസീഫ് രംഗത്തെത്തി. 'ഹരിഹരന്റെ വീട് ആക്രമിച്ചതില് ഡിവൈഎഫ്ഐക്ക് പങ്കില്ല. അങ്ങനൊരാളുടെ വീട് ആക്രമിച്ച് ജയിലില് പോകേണ്ട ഗതികേട് ഡിവൈഎഫ്ഐക്ക് ഇല്ലെന്നും അധിക്ഷേപം നിര്ത്തിയില്ലെങ്കില് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും വസീഫ് പ്രതികരിച്ചു. ഹരിഹരന്റെ വിവാദ പ്രസംഗത്തില് യഥാര്ഥ പ്രതികള് വിഡി സതീശനും ഷാഫി പറമ്പിലുമാണെന്നും വസീഫ് ആരോപിച്ചു.
രാജ്യസഭാ സീറ്റ് ആവശ്യപ്പെടാൻ ജോസ് കെ മാണി; സിപിഐയുടെ സീറ്റ് ആർക്കും വിട്ടുനൽകില്ലെന്ന് ബിനോയ് വിശ്വം