പ്ലസ് വണ് പഠനത്തിന് ജില്ലയിൽ സൗകര്യക്കുറവ്; മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി വിദ്യാര്ഥി

അധ്യാപക വിദ്യാർത്ഥിയായ എംടി മുഹമ്മദ് മുര്ഷിദാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി നല്കിയത്

dot image

മലപ്പുറം: എസ്എസ്എല്സി വിജയിച്ച മലബാര് മേഖലയിലെ വിദ്യാര്ഥികള്ക്ക് തുടര്പഠനത്തിന് ആവശ്യമായ സൗകര്യമൊരുക്കുന്നതിനായി സംസ്ഥാന സര്ക്കാരിന് നിര്ദ്ദേശം നല്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും പരാതി. വിദ്യാര്ഥികള് നേരിടുന്ന വിവിധ പ്രശ്നങ്ങള് പരിഹരിക്കുന്നതിന് മുമ്പും ഇടപെടലുകള് നടത്തിയിട്ടുള്ള അധ്യാപക വിദ്യാർഥി കൂടിയായ എംടി മുഹമ്മദ് മുര്ഷിദാണ് പരാതി നല്കിയത്.

മലബാറില് തുടര്പഠന സൗകര്യമില്ലാത്ത ജില്ലകളിലെ സര്ക്കാര് സ്കൂളുകളില് 30 ശതമാനവും എയിഡഡ് സ്കൂളുകളില് 20 ശതമാനവും പ്ലസ് വണ് സീറ്റുകള് വര്ധിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനം വിദ്യാര്ഥികള്ക്കും അധ്യാപകര്ക്കും ദുരിതമാകും. പുതിയ ബാച്ചുകള് അനുവദിക്കുന്നതിന് പകരം മുമ്പും നിശ്ചിത ശതമാനം സീറ്റുകള് മാത്രം വര്ധിപ്പിച്ചതിനാല് മിക്ക സ്കൂളികളിലെയും ക്ലാസ് മുറികള് ഇപ്പോള് തന്നെ വീര്പ്പുമുട്ടുന്ന അവസ്ഥയിലാണുള്ളത്.

ഇങ്ങനെയുള്ള സാഹചര്യത്തില് പുതിയ ബാച്ചുകള് അനുവദിക്കാതെ ഇനിയും സീറ്റുകള് മാത്രം വര്ധിപ്പിക്കാനുള്ള സംസ്ഥാന സര്ക്കാര് തീരുമാനം, മലബാറിലെ വിദ്യാര്ഥികള്ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കലാകും. പുതിയ ബാച്ചുകള് അനുവദിക്കുന്നതിലൂടെ വിദ്യാര്ഥികള്ക്ക് മികച്ച പഠനാന്തരീക്ഷവും അഭ്യസ്ഥവിദ്യരായ യുവതീ-യുവാക്കള്ക്ക് കൂടുതല് തൊഴില് സാധ്യതയുമൊരുക്കുമെന്നതിനാല് പത്താം തരം വിജയിച്ച വിദ്യാര്ഥികള്ക്ക് ആനുപാതികമായി പുതിയ സ്ഥിരം ബാച്ചുകള് അനുവദിക്കുന്നതിന് സര്ക്കാരിന് നിര്ദ്ദേശം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും നല്കിയ പരാതിയില് മുര്ഷിദ് പറയുന്നു.

dot image
To advertise here,contact us
dot image