'പ്രഖ്യാപിത മൂല്യങ്ങൾക്ക് എതിര്'; വൈറലായ പരസ്യ ചിത്രം പിൻവലിച്ച് മൂവാറ്റുപുഴ നിർമല കോളേജ്

കോളേജ് ലൈബ്രറിയുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ പരസ്യ ചിത്രമാണ് പിൻവലിച്ചത്. ഒരു മിനിറ്റ് 22 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രം കോളേജിന്റെ ഔദ്യോഗിക സാമൂഹ മാധ്യമ പേജുകളിൽ പങ്കുവെച്ചിരുന്നു.

dot image

കൊച്ചി: സമൂഹ മാധ്യമങ്ങളിൽ തരംഗമായ പരസ്യ ചിത്രം പിൻവലിച്ച് മൂവാറ്റുപുഴ നിർമല കോളേജ്. പുതിയ അധ്യയന വർഷത്തെ വിദ്യാർത്ഥി പ്രവേശനത്തിന് വേണ്ടി തയ്യാറാക്കിയതാണ് ഹൃസ്വ ചിത്രം. ഈ ചിത്രം കോളേജിൻ്റെ പ്രഖ്യാപിത മൂല്യങ്ങൾക്ക് എതിരാണെന്ന വിശദീകരണമാണ് മാനേജ്മെൻറ് നൽകുന്നത്.

കോളേജ് ലൈബ്രറിയുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ പരസ്യ ചിത്രമാണ് പിൻവലിച്ചത്. ഒരു മിനിറ്റ് 22 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രം കോളേജിന്റെ ഔദ്യോഗിക സാമൂഹ മാധ്യമ പേജുകളിൽ പങ്കുവെച്ചിരുന്നു. വിവാദമായതോടെ ചിത്രം പേജുകളിൽ നിന്നും നീക്കം ചെയ്തു. സമൂഹ മാധ്യമങ്ങളിൽ തരംഗമായ ചിത്രത്തിൽ കോളേജിലെ വിദ്യാർത്ഥികൾ തന്നെയാണ് അഭിനയിച്ചത്. ചിത്രം വിവാദമായതോടെ അഭിനയിച്ച വിദ്യാർത്ഥികൾക്ക് നേരെ സൈബർ ആക്രമണവും നടക്കുന്നുണ്ട്. അതേസമയം കലാസൃഷ്ടി പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്ന വിമർശനവും ഉയരുന്നുണ്ട്.

dot image
To advertise here,contact us
dot image