'വളർന്നുവരുന്നവരെ ഇല്ലാതാക്കുന്നു'; സുകുമാരൻ നായർക്കെതിരെ പ്രതിഷേധം ശക്തമാക്കി വിമതവിഭാഗം

ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും ഇടുക്കി ഹൈറേഞ്ച് യൂണിയൻ വിമത വിഭാഗം

dot image

ഇടുക്കി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പ്രതിഷേധം ശക്തമാക്കി വിമതവിഭാഗം. താലൂക്ക് യൂണിയൻ പ്രസിഡന്റുമാരെ സുകുമാരൻ നായർ നിർബന്ധിച്ചു രാജിവെപ്പിക്കുന്നുവെന്നാണ് വിമത വിഭാഗത്തിന്റെ ആരോപണം. നിയമ പോരാട്ടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ബോധ്യപ്പെട്ടു. അഴിമതി ആരോപണങ്ങൾക്ക് സുകുമാരൻ നായർ മറുപടി പറയുന്നില്ലെന്നും ഇടുക്കി ഹൈറേഞ്ച് യൂണിയൻ വിമത വിഭാഗം പ്രസിഡണ്ട് ആർ മണികുട്ടൻ പറഞ്ഞു.

വളർന്നുവരുന്നവരെ ഇല്ലാതാക്കി സുകുമാരൻ നായർ അധികാര കസേര ഉറപ്പിക്കുകയാണ്. സംഘടനയിൽ മാറ്റങ്ങളുണ്ടാക്കാൻ സുകുമാരൻ നായർക്ക് സാധിക്കില്ല. താൻ രാജിവെക്കുവാൻ തയ്യാറായില്ല. അധികാരത്തിനായി പലരെയും വെട്ടി നിരത്തിയെന്നും മണിക്കുട്ടൻ ആരോപിച്ചു.

രാജ്മോഹൻ ഉണ്ണിത്താനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച്കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ

സംഘടനയുടെ വളർച്ചയ്ക്ക് തലപ്പത്ത് നല്ല ആളുകൾ വരണം. സുകുമാരൻ നായരുടെത് ചെറിയ ലോകമാണ്. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ നിലപാടുകൾ സമൂഹം പരിഹസിക്കുന്നു. അടിസ്ഥാനമില്ലാത്ത നിലപാടുകളാണ് സുകുമാരൻ നായർ എടുക്കുന്നതെന്നും മണിക്കുട്ടൻ വിമർശിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us