കരിപ്പൂർ വിമാനത്താവളത്തിന്റെ ചുറ്റുമതില് പുനര്നിര്മ്മിച്ചില്ല; വെള്ളം വീടുകളുടെ മുറ്റത്തേക്ക്

വിമാനത്താളത്തിൻ്റെ ചുറ്റുമതിൽ കഴിഞ്ഞ ഒക്ടോബറിൽ തകർന്നിരുന്നു.

dot image

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തെ കനാൽ നിറഞ്ഞ് വീടുകളുടെ മുറ്റത്ത് വെള്ളം കയറി. വിമാനത്താവളത്തിൻ്റെ വളപ്പിലെ വെള്ളമാണ് കനാലിൽ എത്തുന്നത്. വിമാനത്താളത്തിൻ്റെ ചുറ്റുമതിൽ കഴിഞ്ഞ ഒക്ടോബറിൽ തകർന്നിരുന്നു. മതിൽ പുനഃസ്ഥാപിക്കാത്തതിനാൽ വലിയ തോതിലാണ് വെള്ളം ഒഴുകി വരുന്നത്.

പ്രതികൂല കാലാവസ്ഥ; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചു വിടുന്നു

അതേസമയം പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ നിന്നും വിവിധയിടങ്ങളിലേക്ക് തിരിച്ചുവിട്ട വിമാനങ്ങൾ തിരിച്ചെത്തി. നാല് വിമാനങ്ങളാണ് മഴയും മൂടൽമഞ്ഞും കാരണം സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നെടുമ്പാശ്ശേരിയിലേക്കും കോയമ്പത്തൂരിലേക്കും തിരിച്ചുവിട്ടിരുന്നത്. 11 മണിവരെ തടസം നേരിട്ടേക്കുമെന്നായിരുന്നു ലഭിച്ച വിവരം. നേരത്തെ വിമാനങ്ങൾ വൈകാനും സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു. കരിപ്പൂരിൽ നിന്ന് പുറപ്പെടാനുള്ള ദോഹ, ബഹ്റൈൻ വിമാനങ്ങളാണ് വൈകുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us