സിദ്ധാര്ത്ഥന്റെ മരണം; ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സിദ്ധാര്ത്ഥന്റെ അമ്മ നല്കിയ ഹര്ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും

dot image

കൊച്ചി: കേരള വെറ്ററിനറി സര്വകലാശാലയിലെ സിദ്ധാര്ഥന്റെ മരണത്തില് രജിസ്റ്റര് ചെയ്ത കേസിലെ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില് സിബിഐ ഇന്ന് നിലപാട് അറിയിക്കും. പ്രതികളുടെ അഭിഭാഷകര്ക്ക് കുറ്റപത്രത്തിന്റെ പകര്പ്പ് നല്കിയോ എന്ന കാര്യത്തിലും സിബിഐ മറുപടി നല്കും. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്ത്ത് സിദ്ധാര്ത്ഥന്റെ അമ്മ നല്കിയ ഹര്ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. മകന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് ഉപഹര്ജിയിലെ ആക്ഷേപം.

തുടരന്വേഷണം വേണമെന്ന കാര്യം അന്തിമ റിപ്പോര്ട്ടില് നിന്നും വ്യക്തമാണ്. അതിനാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നുമാണ് ഹര്ജിയിലെ ആവശ്യം. ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് അധ്യക്ഷനായ അവധിക്കാല സിംഗിള് ബെഞ്ച് ആണ് ഹര്ജി പരിഗണിക്കുന്നത്.

പ്ലസ് വണ് പഠനത്തിന് ജില്ലയിൽ സൗകര്യക്കുറവ്; മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി വിദ്യാര്ഥി

ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാര്ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില് മരിച്ച നിലയില് കണ്ടെത്തിയത്. കാമ്പസിലെ ക്രൂര റാഗിങ്ങിനെ തുടര്ന്നാണ് സിദ്ധാര്ത്ഥ് മരണപ്പെട്ടതെന്നാണ് പരാതി. സിദ്ധാര്ത്ഥന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. സിദ്ധാര്ത്ഥന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കോളേജ് ക്യാമ്പസിനകത്ത് നിരവധി കുട്ടികളുടെ മുന്നിലാണ് ക്രൂരമായ സംഭവമുണ്ടായത്. അതാണ് മരണത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മനുഷ്യത്വരഹിതമായ പീഡനത്തിനാണ് സിദ്ധാര്ത്ഥന് ഇരയായത്. ആക്രമണം തടയാതിരുന്ന ഉദ്യോഗസ്ഥരും നടപടി നേരിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us