കെഎസ്ആര്ടിസി യാത്രയില് ഇനി 'വെള്ളം കുടിക്കും'

സൂപ്പര് ഫാസ്റ്റ് മുതല് ഉയര്ന്ന ശ്രേണിയിലെ സര്വീസുകളില് പുതിയ സൗകര്യം

dot image

തിരുവനന്തപുരം: യാത്രക്കാര്ക്ക് ബസിനുള്ളില് തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെഎസ്ആര്ടിസി. സര്ക്കാര് സംരംഭമായ ഹില്ലി അക്വായുമായി ചേര്ന്നാണ് കെഎസ്ആര്ടിസി കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്. ലിറ്ററിന് പതിനഞ്ച് രൂപ നിരക്കില് സൂപ്പര് ഫാസ്റ്റ് മുതല് ഉയര്ന്ന ശ്രേണിയിലെ സര്വീസുകളില് ബസിനുള്ളില് തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. കൂടാതെ കെഎസ്ആര്ടിസിയെ ആശ്രയിച്ച് എത്തുന്ന മറ്റ് യാത്രക്കാര്ക്ക് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡുകളില് നിന്നും ശുദ്ധജലം നേരിട്ട് വാങ്ങാം.

പ്രതിദിനം ചൂടി കൂടിവരുന്ന സാഹചര്യത്തിലാണ് യാത്രക്കാര്ക്ക് പുതിയ സൗകര്യവുമായി കെഎസ്ആര്ടിസി രംഗത്തെത്തുന്നത്. അധിക വരുമാനവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. അധിക നിരക്കില് കുപ്പി വെള്ളം വിതരണം ചെയ്യുന്ന കമ്പനികള് ദിവസവും വര്ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കെഎസ്ആര്ടിസിയുടെ പുതിയ പദ്ധതി.

പന്തീരാങ്കാവ് ഗാര്ഹിക പീഡന കേസ്; പൊലീസിന് ഗുരുതര വീഴ്ച്ച, നിയന്ത്രിക്കുന്നത് ആരെന്നും വി ഡി സതീശന്

ബള്ക്ക് പര്ച്ചേസിംഗ് സംവിധാനവും കെഎസ്ആര്ടിസി ഒരുക്കുന്നുണ്ട്. ഇതിനായി ഹോള്സെയില് വിലയില് ലിറ്റിറിന് പത്തു രൂപ നിരക്കില് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. തിരുവനന്തപുരത്ത് കെഎസ്ആര്ടി ഇലക്ട്രിക് ഡബിള് ഡക്കര് ബസ്സില് യാത്രക്കാര്ക്ക് കുടിവെള്ളവും ലക്ഷുഭക്ഷണവും ഒരുക്കാനുള്ള നീക്കം അന്തിമഘട്ടത്തിലാണ്. ഇതിനിടയിലാണ് കുടിവെള്ള വിതരണ പദ്ധതിയുമായി കെഎസ്ആര്ടിസി രംഗത്തെത്തിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us