പാക്കറ്റില് ബിസ്ക്കറ്റിന്റെ തൂക്കം കുറവ്; ബ്രിട്ടാനിയ കമ്പനിക്ക് അര ലക്ഷം പിഴ

തൃശൂര് ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷനാണ് പിഴ ശിക്ഷ വിധിച്ചത്

dot image

തൃശൂര്: ബിസ്കറ്റ് പാക്കറ്റില് രേഖപ്പെടുത്തിയതിനെക്കാള് തൂക്കം കുറഞ്ഞതിന് ബ്രിട്ടാനിയ കമ്പനിക്ക് പിഴ ശിക്ഷ. തൃശൂര് ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷനാണ് ബ്രിട്ടാനിയ കമ്പനിക്ക് പിഴ ശിക്ഷ വിധിച്ചത്. തൃശൂര് വരാക്കര തട്ടില് മാപ്രാണത്തുകാരന് വീട്ടില് ജോര്ജ് തട്ടിലിന്റെ പരാതിയിലാണ് ബ്രിട്ടാനിയ കമ്പനിക്ക് 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവിലേക്കും നല്കാന് കമ്മീഷന് ഉത്തരവ്. ഭാവിയില് ഇത് ആവര്ത്തിക്കരുതെന്ന് കര്ശന നിര്ദേശവും തൃശൂര് ഉപഭോക്തൃ തര്ക്ക പരിഹാര കമ്മീഷന് കമ്പനിക്ക് നല്കി. കൂടാതെ ഇതുസംബന്ധിച്ച് സംസ്ഥാന വ്യാപക പരിശോധന നടത്താന് കേരള ലീഗല് മെട്രോളജി കണ്ട്രോളറോടും ആവശ്യപ്പെട്ടു. ബ്രിട്ടാനിയ ഇന്ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്ക്കാണ് കമ്മീഷന്റെ നിര്ദ്ദേശം.

പരാതിക്കാരന് ബേക്കറിയില്നിന്ന് രണ്ട് പാക്കറ്റ് ബ്രിട്ടാനിയ ന്യൂട്രി ചോയ്സ് തിന് ആരോറൂട്ട് ബിസ്കറ്റ് വാങ്ങിയിരുന്നു. ഒരു പാക്കറ്റിന് 40 രൂപയാണ് വില. 300 ഗ്രാമായിരുന്നു പാക്കറ്റുകളില് രേഖപ്പെടുത്തിയ തൂക്കം. തൂക്കത്തില് സംശയം തോന്നി ജോര്ജ് പരിശോധിച്ചപ്പോള് ഒരു പാക്കറ്റില് 268 ഗ്രാമും അടുത്തതില് 249 ഗ്രാമുമാണ് തൂക്കം കണ്ടെത്തിയത്. തുടര്ന്ന് തൃശൂര് ലീഗല് മെട്രോളജി അസിസ്റ്റന്റ് കണ്ട്രോളര്ക്ക് പരാതി നല്കുകയും തൂക്കം പരിശോധിച്ച് ആരോപണം ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

'കോണ്ഗ്രസ് നേതാക്കള് രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന് ഗൂഢാലോചന നടത്തുന്നു'; നരേന്ദ്ര മോദി

ഇതിനെ തുടര്ന്നാണ് ഉപഭോക്തൃ കമ്മീഷനില് ഹര്ജി ഫയല് ചെയ്തത്. അനേകം പാക്കറ്റുകള് വില്ക്കുമ്പോള് ഉപഭോക്താക്കള് എത്രമാത്രം ചൂഷണം ചെയ്യപ്പെടുമെന്ന് കമ്മീഷന് നിരീക്ഷിച്ചു. പ്രസിഡന്റ് സി ടി സാബു, അംഗങ്ങളായ എസ് ശ്രീജ, ആര് റാം മോഹന് എന്നിവരടങ്ങിയ കമ്മീഷന് ഹര്ജിക്കാരനുണ്ടായ വിഷമതകള്ക്ക് 50,000 രൂപ നഷ്ടപരിഹാരവും ചെലവിലേക്ക് 10,000 രൂപയും ഹര്ജി തീയതി മുതല് ഒമ്പത് ശതമാനം പലിശയും നല്കാന് വിധി പുറപ്പെടുവിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us