കോഴിക്കോട്: വടകരയില് സര്വകക്ഷിയോഗം വിളിച്ചു ചേര്ക്കേണ്ട സാഹചര്യം ഇല്ലെന്ന് എംഎസ്എഫ്. സര്വ്വകക്ഷി യോഗം വിളിക്കാനുള്ള തീരുമാനത്തിന് പിന്നില് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ കുശാഗ്രബുദ്ധിയാണെന്നും വ്യാജ സ്ക്രീന്ഷോട്ട് നിര്മ്മിച്ച പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണെന്നും എംഎസ്എഫ് ജനറല് സെക്രട്ടറി സി കെ നജാഫ് പറഞ്ഞു. വടകരയില് സര്വകക്ഷി യോഗം വിളിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗുമായി ആശയവിനിമയം നടത്തിയെന്ന് കഴിഞ്ഞ ദിവസം പി മോഹനന് പറഞ്ഞിരുന്നു.
'ഞങ്ങള് മുസ്ലിം ലീഗ് പ്രവര്ത്തകരുടെ ആത്മാഭിമാനത്തെ, വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഹീന പ്രവൃത്തി നടത്തിയിട്ട് നാട് മുഴുവന് തെറ്റിദ്ദാരണ പരത്തി കൗശലത്തില് മാളത്തിലേക്ക് സര്വ്വകക്ഷി മതിലില് കയറി ചവിട്ട് നാടകം കളിക്കാതെ സി പി എമ്മുകാരെ. 'അമ്പാടി മുക്ക് സഖാക്കള്, കണ്ണൂര് ' എന്ന പേജിന്റെ അഡ്മിന് മാരെ ചോദ്യം ചെയ്താല് കിട്ടാവുന്ന ഈ കേസില് അന്വേഷണം നിര്ത്തിവെച്ച് നിങ്ങളുടെ കൊട്ടേഷന് ഏറ്റെടുത്തവരെ രക്ഷിച്ച് എടുത്ത് കൊട്ടേഷന് നല്കിയവരെ 'സേഫ് സോണ് ' ആക്കാനുള്ള പി മോഹനന്റെ കുശാഗ്ര ബുദ്ധി ഇവിടെ വേവില്ല മോഹനാ,' ഫേസ്ബുക്കിലൂടെയാണ് നജാഫ് രംഗത്തെത്തിയത്.
സിപിഐഎം ആര്എസ്എസിന്റെ പണി ചെയ്യരുത്. നിലവില് പ്രതിചേര്ക്കപ്പെട്ടിരിക്കുന്ന ഖാസിന്റെ നിരപരാധിത്വം ലീഗ് പ്രവര്ത്തകരുടെ ആത്മാഭിമാനമാണ്. ഇടതുപക്ഷം ഇസ്ലാമാഫോബിക്കാണ്. ഇവിടെ മാഷാ അല്ലാഹ് ഒത്തില്ല, പിന്നല്ലേ കാഫിര് എന്നും നജാഫ് പറഞ്ഞു.
ഏതെങ്കിലും രണ്ട് പാര്ട്ടികള് തമ്മില് സംസാരിക്കേണ്ടുന്ന വിഷയമല്ല സര്വകക്ഷി യോഗമെന്ന് ആര്എംപി സംസ്ഥാന സെക്രട്ടറി എന് വേണു. വടകരയില് സര്വകക്ഷിയോഗം വിളിച്ചാല് പങ്കെടുത്ത് കാഫിര് പരാമര്ശത്തിന്റെ ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെടുമെന്നും ആര് എം പി വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണ്ണരൂപം-
പാര്ലിമെന്റ് തെരഞ്ഞെടുപ്പില് പരാജയമുറപ്പിച്ച സി പി എം ശങ്കരാടി മാതൃകയില് ഒരുക്കിയ കെണിയിലെ ആദ്യ ഇരയൊന്നുമല്ല ഷാഫി പറമ്പില്. വ്യാജ സ്ക്രീന് ഷോട്ട് ' അമ്പാടി മുക്ക് സഖാക്കള് , കണ്ണൂര് ' എന്ന സി പി എം സൈബറോളി ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചത് എന്നറിയാത്തവരുമില്ല.
എന്നാല് ഈ വിവരങ്ങള് സമയബന്ധിതമായി പരാതിയായി പോലീസിനെ അറിയിക്കുകയും ചെയ്ത കേസില് ഇന്നും അന്വേഷണം ശൂന്യതയിലാക്കിയത് ആരുടെ നിര്ദ്ദേശപ്രകാരണമാണെന്ന് ഞങ്ങള് വടകരക്കാര്ക്ക് അറിയണം.
ജില്ല msf ന്റെ ഭാരവാഹി ഖാസിമിന്റെ പേരിലാണ് നിങ്ങള് കള്ളപ്രചരണം നടത്തിയത്.
ഞങ്ങള് മുസ്ലിം ലീഗ് പ്രവര്ത്തകരുടെ ആത്മാഭിമാനത്തെ, വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഹീന പ്രവൃത്തി നടത്തിയിട്ട് നാട് മുഴുവന് തെറ്റിദ്ദാരണ പരത്തി കൗശലത്തില് മാളത്തിലേക്ക് സര്വ്വകക്ഷി മതിലില് കയറി ചവിട്ട് നാടകം കളിക്കാതെ സി പി എമ്മുകാരെ.
' അമ്പാടി മുക്ക് സഖാക്കള് , കണ്ണൂര് ' എന്ന പേജിന്റെ അഡ്മിന് മാരെ ചോദ്യം ചെയ്താല് കിട്ടാവുന്ന ഈ കേസില് അന്വേഷണം നിര്ത്തിവെച്ച് നിങ്ങളുടെ കൊട്ടേഷന് ഏറ്റെടുത്തവരെ രക്ഷിച്ച് എടുത്ത് കൊട്ടേഷന് നല്കിയവരെ 'സേഫ് സോണ് ' ആക്കാനുള്ള പി മോഹനന്റെ കുശാഗ്ര ബുദ്ധി ഇവിടെ വേവില്ല മോഹനാ,
വടകരയില് മതങ്ങള്ക്കും, ജാതികള്ക്കുമിടയില് ഒരു ഭിന്നതയുമില്ല. എല്ലാം ഇവരുടെ മാര്ക്ക്സ് വിഷബീജങ്ങളുടെ പരീക്ഷണ 'ഫ്യൂഷന്'ആയിരുന്നു. ഈ വിദ്വേഷ പ്രചാരകര് നടത്തിയ ഗൂഢാലോചനയിലാണ് ഈ നാട് ഇത്രമേല് വിഷലിപ്തമായത്. എല്ലാം അനുഭവിക്കേണ്ടി വന്നവര് ഈ നാട്ടിലെ മനുഷ്യര്.
അത് പരിഹരിക്കാന് ഈ നാട്ടിലെ മതേതരവാദികള് ഒരുമിച്ച് നില്ക്കേണ്ട കാലമാണ്, ഈ കാലത്ത് നിങ്ങള് ഇനിയും രാഷ്ട്രീയ നേട്ടത്തിനായി ആര് എസ് എസിന്റെ പണി ഇവിടെ എടുക്കരുത് സി പി എമ്മുകാര.
ഇനി ഈ പരിശ്രമത്തില് നിങ്ങള്ക്ക് ആത്മാര്ത്ഥയുണ്ടായിരുന്നെങ്കില് നിങ്ങള് ആദ്യം ' അമ്പാടി മുക്ക് സഖാക്കള് , കണ്ണൂര് ' പേജിന്റെ അഡ്മിന്മാരെയെങ്കിലും തിരുത്താന് തയ്യാറാവേണ്ടതായിരുന്നു.
കുറ്റവാളികളെ നിയമത്തിന് വിട്ട് കൊടുക്കണമായിരുന്നു.
ഒരു കാര്യം പറയാം,
ഖാസിമിന്റെ നിരപരാധിത്യം ലീഗ് പ്രവര്ത്തകരുടെ ആത്മാഭിമാന പോരാട്ടമാണ്, നീതിയാണ് ഞങ്ങള്ക്ക് വേണ്ടത്. അതിന് ഉത്തരം പറയേണ്ടത് കേരള സര്ക്കാറാണ്, ആ സത്യം അറിയാന് ഖാസിം നിരപരാധിത്യം തെളിയിക്കാന് പോലീസ് തടസ്സമുന്നയിക്കുന്ന പശ്ചാത്തലത്തില് കോടതിയില് സ്വകാര അന്യായം ഫയല് ചെയ്യുക തന്നെ ചെയ്യുമെന്നും അറിയിച്ചിരിക്കുന്നു.
കാസര്ഗോഡ് തളങ്കര വോട്ടര്മാരെ കാണാന് പോവാന് കുറി തുടച്ച് നീക്കണം എന്ന് പ്രചരണം നടത്തിയ സി പി എം, തങ്ങളുടെ പ്രത്യയശാസ്ത്രം സംഘപരിവാറിന് 'ഡിറ്റോ ' ചെയ്തിരിക്കുന്നു. സി പി എം നടത്തിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ പ്രഹേളികകളുടെ ഒടുവിലത്തെ ആയുധമാണ് 'കാഫിര്',
ഇതിനെ എങ്ങനെ വെളുപ്പിക്കാന് ശ്രമിച്ചാലും ഈ ബോംബ് പൊട്ടിയത് ഈ നാട്ടിലെ നല്ലവരായ മനുഷ്യരുടെ ഹൃത്തടത്തിലാണ്.
ആ മുറിവ് ഞങ്ങള് ഉണക്കുക തന്നെ ചെയ്യും.
നിങ്ങള് ഇസ്ലാമോഫോബിക്കാണ്,
നാം മൂല്യബോധമുള്ള മനുഷ്യരുടെ കൂട്ടവും. ഇവിടം
മാശാ അല്ലാഹ് ഒത്തില്ല, പിന്നല്ലേ കാഫിര് ;
നിങ്ങള് മാപ്പര്ഹിക്കുന്നില്ല!