താനൂര് കസ്റ്റഡി കൊലപാതക കേസ്; ഒന്നാംപ്രതി ഉപയോഗിച്ച കാര് സിബിഐ കസ്റ്റഡിയിലെടുത്തു

ഈ കാറിലാണ് കൊല്ലപ്പെട്ട താമിര് ജിഫ്രിയെ ഡാൻസാഫ് കസ്റ്റഡിയിലെടുത്തത്

dot image

മലപ്പുറം: താനൂര് കസ്റ്റഡി കൊലപാതക കേസില് ഒന്നാംപ്രതി ഉപയോഗിച്ച കാര് സിബിഐ കസ്റ്റഡിയിലെടുത്തു. ഒന്നാംപ്രതി സിവില് പൊലീസ് ഓഫീസര് ജിനേഷിന്റെ കാറാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മലപ്പുറം എസ്പിയുടെ ഡാന്സാഫ് ടീം ഈ കാറിലാണ് കൊല്ലപ്പെട്ട താമിര് ജിഫ്രിയെ കസ്റ്റഡിയിലെടുത്തത്. കൂടാതെ താനൂര് കസ്റ്റഡിക്കൊലപാതകത്തില് അന്വേഷണം ഉന്നതരിലേക്കെന്ന സൂചനയാണ് ലഭിക്കുന്നത്. ഓഫീസര് റാങ്കിലെ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളും. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഉദോഗസ്ഥരെ ചോദ്യം ചെയ്യാന് സിബിഐ ഒരുങ്ങുകയാണ്. വൈകാതെ ചോദ്യം ചെയ്യുമെന്ന് വിവരം.

പാക്കറ്റില് ബിസ്ക്കറ്റിന്റെ തൂക്കം കുറവ്; ബ്രിട്ടാനിയ കമ്പനിക്ക് അര ലക്ഷം പിഴ

കേസിലെ ഒന്നാം പ്രതി സീനിയര് സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്ബിന് അഗസ്റ്റിന്, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന് എന്നിവര് ഇപ്പോള് റിമാന്റിലാണ്. പ്രതികള്ക്കെതിരെ അന്വേഷണ സംഘം കൊലപാതകക്കുറ്റം ചുമത്തി. എട്ട് വകുപ്പുകളാണ് ചുമത്തിയത്. 302-കൊലപാതക കുറ്റം, 342-അന്യായമായി തടങ്കലില് വെക്കുക, 346-രഹസ്യമായി അന്യായമായി തടങ്കില് വെക്കല്, 348-ഭയപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുന്നതിന് വേണ്ടി തടഞ്ഞു വെക്കുക, 330-ഭയപ്പെടുത്തി മര്ദ്ദിച്ചു കുറ്റം സമ്മതിപ്പിക്കല്, 323-ദേഹോപദ്രവം ഏല്പിക്കല്, 324-ആയുധം ഉപയോഗിച്ച് മര്ദിച്ച് ഗുരുതര പരിക്ക് ഏല്പിക്കല്, 34 സംഘം ചേര്ന്നുള്ള അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.

കഴിഞ്ഞ വര്ഷം ഓഗസ്റ്റ് ഒന്നിന് പുലര്ച്ചെയാണ് താനൂര് പൊലീസിന്റെ കസ്റ്റഡിയില് വെച്ച് താമിര് ജിഫ്രി കൊല്ലപ്പെട്ടത്. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലേ കസ്റ്റഡി കൊലയില് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്ക്ക് പങ്കുണ്ടെന്ന സംശയം ഉയര്ന്നിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us