വടകരത്തിരക്കില് നിന്ന് ഡല്ഹിയിലേക്ക്; കനയ്യകുമാറിന് വേണ്ടി വോട്ട് ചോദിച്ച് ഷാഫി പറമ്പില്

സൈബര് ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടന് മമ്മൂട്ടിക്ക് നേരത്തെ ഷാഫി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

dot image

ന്യൂഡല്ഹി: വടകരയിലെ തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞപ്പോള് ഡല്ഹിയില് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി കോണ്ഗ്രസ് നേതാവ് ഷാഫി പറമ്പില്. ഡല്ഹി നോര്ത്ത് ഈസ്റ്റ് മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥി കനയ്യകുമാറിന്റെ പ്രചരണത്തിനായാണ് ഷാഫി ഡല്ഹിയിലെത്തിയത്.

'പാര്ലിമെന്റിലുണ്ടാവണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്ന ഉറച്ച ശബ്ദം' ആണ് കനയ്യകുമാര് എന്ന തലക്കെട്ടോടെ ഡല്ഹിയില് നിന്നുള്ള ചിത്രങ്ങള് ഫേസ്ബുക്കില് ഷാഫി പങ്കുവെച്ചു.

സൈബര് ആക്രമണവും വിദ്വേഷപ്രചാരണവും നേരിടുന്ന നടന് മമ്മൂട്ടിക്ക് നേരത്തെ ഷാഫി പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാളിക്കറിയാം മമ്മൂട്ടി ആരാണെന്നും എന്താണെന്നും. എല്ലാ വര്ഗീയവാദികളോടും പോവാന് പറ എന്നാണ് ഷാഫി പറമ്പില് ഫേസ്ബുക്കില് കുറിച്ചത്.

dot image
To advertise here,contact us
dot image