ഫോർട്ട് കൊച്ചി കൊലപാതകം; ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം

അത്തിപ്പൊഴി സ്വദേശി അലന് വേണ്ടിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്

dot image

കൊച്ചി: ഫോർട്ട് കൊച്ചിയിൽ യുവാവിനെ കടയിൽ കയറി കുത്തിക്കൊന്ന സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇന്നലെ രാത്രിയാണ് ഫോർട്ട് കൊച്ചി സൗദി സ്കൂളിന് സമീപം ബിനോയ് സ്റ്റാൻലി എന്ന യുവാവ് കുത്തേറ്റു മരിച്ചത്.

സംഭവത്തിൽ അത്തിപ്പൊഴി സ്വദേശി അലന് വേണ്ടിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മുൻവൈരാഗ്യത്തെ തുടർന്ന് അലൻ ബിനോയിയെ കുത്തികൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൃത്യം നടത്തിയ ശേഷം അലൻ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us