കണ്ണൂര്: ചെമ്പേരി വിമല്ജ്യോതി എന്ജിനിയറിങ് കോളേജില് എസ്എഫ്ഐ നേതാക്കള് അതിക്രമിച്ചു കയറി സെനറ്റ് തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര് യുയുസിയില്നിന്ന് തട്ടിപ്പറിച്ചോടിയതായി പരാതി. യുയുസി രണ്ടാംവര്ഷ എംബിഎ വിദ്യാര്ഥി അതുല് ജോസഫാണ് കണ്ണൂര് സര്വകലാശാലാ രജിസ്ട്രാര്ക്ക് പരാതി നല്കിയത്.
കോളേജില്നിന്ന് ബാലറ്റ് പേപ്പര് കൈപ്പറ്റി ക്ലാസ് മുറിയിലേക്ക് പോയ സമയത്താണ് പുറത്തുനിന്ന് എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില് സംഘടിച്ചെത്തിയ സംഘം ബാലറ്റ് പേപ്പര് തട്ടിപ്പറിച്ചതെന്ന് അതുല് നല്കിയ പരാതിയില് പറയുന്നു. സംഭവത്തില് പ്രതിഷേധവുമായി കെഎസ്യു നേതാക്കള് രംഗത്തെത്തി.
സമസ്തയുമായുള്ള ഭിന്നത ചര്ച്ചയാകും; മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം നാളെജനാധിപത്യസംവിധാനങ്ങള് കാറ്റില്പ്പറത്തി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല് പറഞ്ഞു.