കൊച്ചി: വിവാദ വെളിപ്പെടുത്തലുമായി വീണ്ടും ടി ജി നന്ദകുമാര്. കെ എം മാണി മുഖ്യമന്ത്രിയാകാതെ പോയതിന് പിന്നില് മകന് ജോസ് കെ മാണിയാണെന്നാണ് ടി ജി നന്ദകുമാര് പറഞ്ഞു. ഇ പി ജയരാജനും പി സി ജോര്ജും കെ എം മാണിയെ കണ്ടു. മുഖ്യമന്ത്രിക്കാമെന്നായിരുന്നു വാഗ്ദാനമെന്നും ടി ജി നന്ദകുമാര് അവാകാശപ്പെട്ടു.
'മാണിയെ മുഖ്യമന്ത്രിയാക്കാമെന്നായിരുന്നു വാഗ്ദാനം. ജോസ് കെ മാണി വിവരം ഉമ്മന്ചാണ്ടിയോട് പറഞ്ഞു. ചര്ച്ച പൊളിഞ്ഞു. സോളാര് സമരം ഒത്തുതീര്പ്പായി. കെ എം മാണിയെ ഇടതുമുന്നണിയിലെത്തിച്ച് ഭരണം അട്ടിമറിക്കാനായിരുന്നു നീക്കം. ഇത് പൊളിഞ്ഞതോടെയാണ് സോളാര് സമരത്തില് ഒത്തുതീര്പ്പായത്', ടി ജി നന്ദകുമാര് പറഞ്ഞു.
പിണറായി വിജയന് കെ എം മാണിയുമായി ഫോണില് സംസാരിച്ചു. ആദ്യം വിസമ്മതിച്ച കെ എം മാണി പിന്നീട് സമ്മതം മൂളി. സോളാര് സമരം തുടങ്ങിയ ദിവസം രാത്രിയാണ് നീക്കങ്ങള് നടന്നതെന്നും നന്ദകുമാര് ആരോപിച്ചു.
വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ