താമിർ ജിഫ്രിയുടേതിന് സമാനമായ മർദ്ദനം; ആരോപണ വിധേയനായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പരാതി നല്കും

താമിർ ജിഫ്രിയേയും കൂട്ടരേയും മർദ്ദിച്ചതിന് സമാനമായ രീതിയിൽ അതിക്രൂരമായ മർദ്ദിച്ച് കൊച്ചിയിൽ കഞ്ചാവ് കേസ് തലയിൽ കെട്ടിവച്ചു എന്നാണ് ആരോപണം

dot image

കൊച്ചി: താനൂർ കസ്റ്റഡി കൊലപാതക കേസിൽ ആരോപണ വിധേയനായ മലപ്പുറം മുൻ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിയിൽ ആറ് യുവാക്കൾ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. താമിർ ജിഫ്രിയേയും കൂട്ടരേയും മർദ്ദിച്ചതിന് സമാനമായ രീതിയിൽ അതിക്രൂരമായ മർദ്ദിച്ച് കൊച്ചിയിൽ കഞ്ചാവ് കേസ് തലയിൽ കെട്ടിവച്ചു എന്നാണ് ആരോപണം.

2018 ഫെബ്രുവരി 24നാണ് മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് ഉമറുൽ ഫാറൂഖിനെ എടത്തല പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ ബൈക്ക് തന്റേതല്ലെന്നും സുഹൃത്തായ സുരേഷിന്റേതാണെന്നും ഫാറൂഖ് പൊലീസിനോട് പറഞ്ഞു. അതിനിടെ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് സമ്മതിക്കാൻ പ്രിൻസിപ്പൽ എസ്ഐ സ്റ്റെപ്റ്റോ ജോൺ നിർബന്ധിച്ചെന്നാണ് ആരോപണം. രാത്രി സ്റ്റേഷനിലെത്തിയ അന്നത്തെ നാർക്കോട്ടിക് സെൽ എഎസ്പി സുജിത് ദാസ് ഉമറുൽ ഫാറൂഖിനെ സ്റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ടുപോയി. സുരേഷിന്റെ വീട്ടിലേക്ക് കൊണ്ടുപോകുംവഴി സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം ക്രൂരമായി മർദ്ദിച്ചെന്നുമാണ് പരാതി. വീട്ടിൽ ഉറങ്ങിക്കിടന്ന തന്നെ രാത്രി 11 മണിയോടെ വാതിൽ ചവിട്ടി പൊളിച്ച് കുടുംബത്തിന്റെ മുന്നിൽ വെച്ച് ക്രൂരമായി മർദ്ദിച്ചെന്ന് സുരേഷ് പറഞ്ഞു.

താനൂര് കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

ഉമറുൽ ഫാറൂഖിനെയും സുരേഷിനെയും കുഞ്ചാട്ടുകരയിലെ ശിഹാബിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ കണ്ടത് പൊലീസ് സംഘം ശിഹാബിനെ ക്രൂരമായി മർദ്ദിക്കുന്നത്. ഇതേ സമയത്താണ് അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശിഹാബിന്റെ കാർ വാടകയ്ക്ക് എടുത്ത രഞ്ജിത്ത് നായർ സുഹൃത്തുക്കളായ സുനിൽകുമാറിനും കെ എസ് രഞ്ജിത്തിനുമൊപ്പം വാഹനം തിരിച്ചേൽപ്പിക്കാൻ എത്തുന്നത്. അതോടെ കഞ്ചാവ് സംഘത്തിലെ കണ്ണികൾ എന്ന് ആരോപിച്ച് സുജിത്ത് ദാസ് അവരെയും മർദ്ദിച്ചെന്നുമാണ് പരാതി. വീടിനകത്ത് നിന്ന് ഒരു സ്കൂൾ ബാഗുമായി പുറത്തുവന്ന പൊലീസ് സംഘം കഞ്ചാവ് കണ്ടെത്തിയെന്ന് പറഞ്ഞു. വാഹനം കൊടുക്കാൻ എത്തിയവർ ഉൾപ്പെടെ ആറുപേരെയും സ്റ്റേഷനിൽ എത്തിച്ച് നേരം പുലരുവോളം ക്രൂരമായി മർദ്ദിച്ചു. കട്ടിംഗ് പ്ലെയർ ഉപയോഗിച്ച് മാറിൽ അമർത്തി തിരിച്ചെന്നും ടോർച്ച് ഉപയോഗിച്ച് മുതുകിൽ ഇടിച്ച് ചതച്ചെന്നും പരാതിക്കാർ പറഞ്ഞു.

കസ്റ്റഡിയിൽ എടുത്ത് മൂന്നാം ദിവസം ആറു പേരെയും എട്ടേക്കർ എന്ന സ്ഥലത്ത് കൊണ്ടുപോയി. മാധ്യമങ്ങളെയും തഹസിൽദാരെയും വിളിച്ചുവരുത്തി കഞ്ചാവുമായി അപ്പോൾ പിടികൂടിയതെന്ന നിലയിൽ റിപ്പോർട്ട് തയ്യാറാക്കി. 2018ൽ രജിസ്റ്റർ ചെയ്ത കേസിൽ ഇനിയും ഫൈനൽ ചാർജ് നൽകിയിട്ടില്ലെന്ന് അഭിഭാഷകൻ ജോർജ് ജേക്കബ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us