തൃശൂർ: കാനഡയിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഇന്ത്യയിലേക്ക് പോന്നെന്ന് സംശയം. 30 കാരിയായ ഡോണയെയാണ് ഒരാഴ്ച മുമ്പ് വീടുനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് പൊലീസ് വീടിനുള്ളിൽ കടന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഇതിനിടെയാണ് ഡോണയുടെ ഭർത്താവ് ലാൽ കെ പൌലോസ് ഡൽഹി വിമാനത്താവളത്തിലെത്തിയെന്ന വിവരം ഉദ്യോഹസ്ഥർക്ക് ലഭിക്കുന്നത്. മകളുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ഡോണയുടെ കുടുംബം കേരള ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഡോണയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ കുടുംബം. മൂന്ന് വർഷം മുമ്പായിരുന്നു ഡോണയുടെയും ലാലിന്റെയും വിവാഹം നടന്നത്.
സോളാര് സമര ഒത്തുതീര്പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്