വയനാട്: സുൽത്താൻബത്തേരി കോടതിയിൽ മോഷണം. മുൻസിഫ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. കോടതിസമുച്ചയത്തിനുള്ളിലെ പ്രോപ്പർട്ടി റൂം കുത്തി തുറന്നായിരുന്നു മോഷണം. പൊലീസും വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സുൽത്താൻ ബത്തേരി മുൻസിഫ് കോടതിയിൽ മോഷണം നടന്നത്. പുൽപ്പള്ളി, കേണിച്ചിറ സ്റ്റേഷൻ പരിധികളിലെ കേസുകൾ കൈകാര്യം ചെയ്യുന്ന മുൻസിഫ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലെ പ്രോപ്പർട്ടി റൂമിലാണ് മോഷണം നടന്നത്. കോടതി സമുച്ചയത്തിലെ ഇരുമ്പ് വാതിലുകൾ തുറന്ന് അകത്ത് കടന്ന് മോഷ്ടാവ് പ്രോപ്പർട്ടി റൂമിൻ്റെ താഴ് തകർത്താണ് അകത്ത് കടന്നത്. തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 15 കിലോയോളം കഞ്ചാവ് നഷ്ടപ്പെട്ടതായാണ് സൂചന.
കൊച്ചിയിലേക്ക് പുറപ്പെട്ട എയര് ഇന്ത്യാ എക്സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്സംഭവത്തെ തുടർന്ന് സുൽത്താൻ ബത്തേരി പൊലിസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. റൂമിൽ നിന്ന് കൂടുതൽ തൊണ്ടിമുതലുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നറിയാൻ വിശദമായ പരിശോധനകൾ നടത്തണമെന്ന് പൊലിസ് അറിയിച്ചു.