ഒരുകോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കബളിപ്പിച്ച് തട്ടിയെടുത്തു; ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ

ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതു സംബന്ധിച്ച് പൊലിസ് ലോട്ടറിവകുപ്പിന് റിപ്പോർട്ട് നൽകും

dot image

തിരുവനന്തപുരം: വഴിയോരകച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തയാള് അറസ്റ്റിൽ. പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ലോട്ടറി കച്ചവടക്കാരനാണ് ഇയാള്. മ്യൂസിയത്തിനുസമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന അറുപതുവയസ്സുള്ള സുകുമാരിയമ്മ എടുത്ത ടിക്കറ്റാണ് ഇയാൾ കബിളിപ്പിച്ച് തട്ടിയെടുത്തത്.

സുകുമാരിയമ്മ എടുത്ത കേരള സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. 15-നായിരുന്നു നറുക്കെടുപ്പ്. ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പർ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ കണ്ണന്റെ പക്കൽ നിന്ന് എടുത്തത്. ഇതിൽ എഫ്ജി 3,48,822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. ഒരു ടിക്കറ്റിന് 100 രൂപവീതം 1200 രൂപ ലഭിച്ചെന്നു പറഞ്ഞാണ് ഇയാൾ സുകുമാരിയമ്മയിൽ നിന്ന് ടിക്കറ്റുകൾ തിരികെ വാങ്ങിയത്. 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും തിരികെ നൽകി.

വിവാദങ്ങള് മാത്രം, പ്രവര്ത്തന മികവില്ല; കെ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്

കണ്ണൻ പാളയത്തുള്ള ഒരു വഴി കച്ചവടക്കാരനോട് തനിക് ലോട്ടറി അടിച്ചെന്നും മധുരം നൽക്കുകയും ചെയ്ത വിവരം അറിഞ്ഞപ്പോഴാണ് സുകുമാരിയമ്മയ്ക്ക് തട്ടിപ്പ് മനസ്സിലായത്. മ്യൂസിയം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതു സംബന്ധിച്ച് പൊലീസ് ലോട്ടറിവകുപ്പിന് റിപ്പോർട്ട് നൽകും. ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് കണ്ണൻ ലോട്ടറിവകുപ്പിൽ ഹാജരാക്കിയിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us