സർക്കാർ സഹായം വാക്കുകളിൽ; ശസ്ത്രക്രിയയ്ക്ക് രണ്ടു ദിവസം മാത്രം, ധനസഹായത്തിന് അഭ്യർത്ഥിച്ച് ഹർഷിന

സർക്കാർ പൂർണ്ണമായും കൈവിട്ടെന്നു ഹർഷിന റിപ്പോർട്ടറിനോട് പറഞ്ഞു

dot image

കോഴിക്കോട് : പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിതത്തിലായ ഹർഷിന തുടർചികിത്സയ്ക്ക് സഹായം തേടുന്നു. ക്രൗഡ് ഫണ്ടിംഗ് വഴി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സമരസമിതിയെങ്കിലും ശസ്ത്രക്രിയയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ ആശങ്കയിലാണ് ഹർഷിനയുടെ കുടുംബം. സർക്കാർ പൂർണ്ണമായും കൈവിട്ടെന്നു ഹർഷിന റിപ്പോർട്ടറിനോട് പറഞ്ഞു.

മുമ്പ് ചെയ്ത ശസ്ത്രക്രിയകള് മൂലം ശരീരത്തിനുണ്ടായ മുറിവ് ഉണങ്ങിയിട്ടില്ല. അതിനിടെയാണ് ഹർഷിനയ്ക്ക് അടുത്ത ശസ്ത്രക്രിയ നടത്താനൊരുങ്ങുന്നത്. തുടർചികിൽസയ്ക്കും നിയമപോരാട്ടത്തിനുള്ള ചെലവ് താങ്ങാതായതോടെയാണ്ഡ് ക്രൗഡ് ഫണ്ടിംഗിന് തീരുമാനിച്ചത്.

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്ട്ടിക്കകത്ത് ചര്ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്

എന്നാൽ ശസ്ത്രക്രിയയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ധനസമാഹരണം പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ആശങ്ക. സർക്കാർ സഹായം വാക്കുകളിൽ മാത്രം ഒതുങ്ങിയെന്ന് ഹർഷിന പറഞ്ഞു. സുമനസുകളുടെ സഹായമില്ലാതെ മറ്റൊരു വഴിയും ഹർഷിനയ്ക്കും കുടുംബത്തിനും മുന്നിലില്ല.

dot image
To advertise here,contact us
dot image