അവയവം മാറി ശസ്ത്രക്രിയ: ഡോക്ടര്ക്ക് അനുകൂലപ്രതികരണത്തിന് സമ്മര്ദ്ദമെന്ന് കുട്ടിയുടെ രക്ഷിതാക്കള്

കേസുമായി മുന്നോട്ട് പോകുമെന്നും കുട്ടിയുടെ പിതാവ് പ്രതികരിച്ചു

dot image

കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് വിരലിനു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില് ഡോക്ടര്ക്ക് അനുകൂലമായി സംസാരിക്കാന് സമ്മര്ദ്ദമുണ്ടെന്ന് കുട്ടിയുടെ രക്ഷിതാക്കള് റിപ്പോര്ട്ടറിനോട്. ഡോക്ടറെ രക്ഷിയ്ക്കാന് ശ്രമം നടക്കുന്നുണ്ട്, കേസുമായി മുന്നോട്ട് പോകുമെന്നും കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

അതേസമയം ശസ്ത്രക്രിയ ചെയ്ത ഡോ. ബിജോണ് ജോണ്സനെ ഉടന് ചോദ്യം ചെയ്യും. നാളെ മെഡിക്കല് ബോര്ഡ് ചേര്ന്ന് ചികിത്സാ രേഖകള് പരിശോധിക്കും. കുട്ടിക്ക് നാവിന് പ്രശ്നമുണ്ടായിരുന്നോയെന്ന് മെഡിക്കല് ബോര്ഡിനു ശേഷം അറിയാനാകും.

മെഡിക്കല് ബോര്ഡ് ചേര്ന്ന് ഡോ. ബിജോണ് ജോണ്സന്റെ മൊഴിയെടുക്കും. മഞ്ചേരി മെഡിക്കല് കോളേജ് പ്രിന്സിപ്പല് ഡോ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് മെഡിക്കല് ബോര്ഡ്. ചികില്സാ രേഖകള് പരിശോധിച്ച് വരികയാണെന്നും നാവിന് കുഴപ്പമുണ്ടായിരുന്നോയെന്ന് മെഡിക്കല് ബോര്ഡിന് ശേഷമേ പറയാനാകൂ എന്നും മെഡിക്കല് കോളേജ് എസിപി പ്രേമചന്ദ്രന് പറഞ്ഞു. അതേസമയം ഡോ. ബിജോണിന്റെ സസ്പെന്ഷന് പിന്വലിക്കണമെന്നാവശ്യപ്പെട്ട് കെജിഎംസിടിഎ ഡിഎംഇക്ക് കത്ത് നല്കി. സമ്മതമില്ലാതെ ശസ്ത്രക്രിയ ചെയ്തത് മാത്രമാണ് ഡോക്ടറുടെ പിഴവെന്നാണ് കെജിഎംസിടിഎയുടെ വാദം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us