പാനൂരില് ബിജെപി നേതാവിന്റെ വീട്ടില് റീത്ത്

പുലര്ച്ചെ ആറുമണിക്ക് വീട്ടുകാര് ഉണര്ന്നപ്പോഴാണ് റീത്ത് ശ്രദ്ധയില്പ്പെട്ടത്

dot image

കണ്ണൂര്: പാനൂരില് ബിജെപി നേതാവിന്റെ വീട്ടില് റീത്ത് വെച്ചു. ബിജെപി പ്രാദേശിക നേതാവ് ജിതേഷിന്റെ വീട്ടിലാണ് റീത്ത് വെച്ചത്. ബിജെപി മൊകേരി പഞ്ചായത്ത് പ്രസിഡന്റാണ് ജിതേഷ്. ഇന്നലെ രാത്രിയാണ് സംഭവം. പുലര്ച്ചെ ആറുമണിക്ക് വീട്ടുകാര് ഉണര്ന്നപ്പോഴാണ് റീത്ത് ശ്രദ്ധയില്പ്പെടുന്നത്. സ്ഥലത്ത് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.

എഎപിയുടെ ബിജെപി ഓഫീസ് മാർച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

സംഭവത്തിന് പിന്നില് ആരാണെന്ന അന്വേഷണത്തിലാണ് പൊലീസ്. പാനൂര് സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് വിവിധ രാഷ്ട്രീയ പാര്ട്ടികള് തമ്മില് വാക്കുതര്ക്കം രൂക്ഷമായിരുന്നു. ഈ പശ്ചാത്തലത്തിലാണോ റീത്ത് വെച്ചതെന്നതുള്പ്പെടെ പൊലീസ് അന്വേഷിക്കും. ഇതോടെ പ്രദേശത്ത് സംഘര്ഷ സാധ്യതക്കുള്ള പ്രകോപനമുണ്ടായ സാഹചര്യത്തില് പരിശോധനയും സുരക്ഷയും ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us