കണ്ണൂര്: സോളാര് സമര ഒത്തുതീര്പ്പ് വിവാദത്തില് മാധ്യമങ്ങള് അജണ്ട സെറ്റ് ചെയ്യുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. അതിനൊപ്പം പോകാന് ഞങ്ങളില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയില് ഉള്പ്പെടുത്തിയത് സമരവിജയം. എല്ലാ മുദ്രാവാക്യങ്ങളും ഒരു സമരത്തില് വിജയിക്കാറില്ല. ഇങ്ക്വിലാബ് സിന്ദാബാദെന്ന് എത്രകാലമായി വിളിക്കുന്നു. എന്നിട്ട് വിപ്ലവം വിജയിച്ചോയെന്നും എം വി ഗോവിന്ദന് മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തില് എല്ഡിഎഫ് ഭൂരിപക്ഷം സീറ്റിലും വിജയിക്കും. ബിജെപിക്ക് ഒരു സീറ്റില് പോലും വിജയിക്കാനാകില്ല. പാനൂരില് ബോംബ് നിര്മാണത്തില് മരിച്ചവര്ക്കായി നിര്മിച്ച രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനത്തില് പങ്കെടുക്കുമോ എന്ന ചോദ്യത്തിന് കണ്ണൂര് ജില്ലാ കമ്മിറ്റിയോട് ചോദിക്കണമെന്നും എംവി ഗോവിന്ദന് പറഞ്ഞു. സോളാര് സമര ഒത്തുതീര്പ്പ് വിവാദത്തില് ആദ്യമായാണ് സിപിഐഎമ്മിലെ മുതിര്ന്ന നേതാവ് പ്രതികരിക്കുന്നത്. സോളാര് സമര ഒത്തുത്തീര്പ്പ് വിവാദത്തില് എല്ഡിഎഫ്, യുഡിഎഫ് നേതൃത്വങ്ങള് മൗനം പാലിച്ചിരുന്നു. ജോണ് മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലും ജോണ് ബ്രിട്ടാസിന്റെ പ്രതികരണവും പുറത്തുവന്നിട്ടും പരസ്യ പ്രതികരണത്തിന് നേതാക്കള് തയ്യാറായിരുന്നില്ല.
നേതാക്കള് പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളില് വിഷയം സജീവ ചര്ച്ചയായിരുന്നു. എല്ഡിഎഫിന്റെ സോളാര് വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയല് സമരം തീര്ത്തത് ഒരു ഫോണ്കോള് വഴിയെന്നും സമരം തീര്ക്കാന് ഇടപെട്ടത് രാജ്യസഭാ എം പി ജോണ് ബ്രിട്ടാസെന്നുമായിരുന്നു മലയാള മനോരമ തിരുവനന്തപുരം മുന് ബ്യൂറോ ചീഫ് ജോണ് മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്. നേതൃത്വത്തിന്റെ നിര്ദ്ദേശപ്രകാരമാണ് ജോണ് ബ്രിട്ടാസിന്റെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിവാദങ്ങള് മാത്രം, പ്രവര്ത്തന മികവില്ല; കെ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്ജോണ് ബ്രിട്ടാസ് വിളിച്ച് ഉമ്മന് ചാണ്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ജോണ് മുണ്ടക്കയം വെളിപ്പെടുത്തിയത്. സമരം അവസാനിപ്പിക്കേണ്ടേ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. നേരത്തെ പ്രഖ്യാപിച്ച ജുഡീഷ്യല് അന്വേഷണം പത്രസമ്മേളനം വിളിച്ചു പറഞ്ഞാല് മതി എന്നായിരുന്നു ആവശ്യമെന്നും ജോണ് മുണ്ടക്കയം വെളിപ്പെടുത്തി. മലയാളം വാരികയില് പ്രസിദ്ധീകരിക്കുന്ന സോളാര് സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ജോണ് മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്.